sections
MORE

വയൽ സംരക്ഷിച്ചാൽ കർഷകന് ഇനി ‘റോയൽറ്റി’; കൃഷിയിറക്കിയില്ലെങ്കിലും പണം

India Agriculture
SHARE

പാലക്കാട്∙ ലാഭനഷ്ടം നേ‍ാക്കാതെ വയൽ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവർക്കു പാരിതേ‍ാഷികമായി വർഷത്തിൽ നിശ്ചിത തുക റേ‍ായൽറ്റി ലഭിക്കും. കൃഷിചെയ്താലും ഇല്ലെങ്കിലും വയൽ നിലനിർത്തുന്നവർക്കാണ് ഈ സഹായം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി ഏഷ്യയിൽ ആദ്യമാണ് ഇത്തരമെ‍ാരു സംരംഭം. റേ‍ായൽറ്റി നൽകാൻ 40 കേ‍ാടി രൂപ അനുവദിച്ചു.

കൃഷിഭവൻ അടിസ്ഥാനമാക്കിയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 2 ലക്ഷം ഹെക്ടർ വയലിന്റെ ഉടമകൾക്കു റേ‍ായൽറ്റി ലഭിക്കും. ഒരു ഹെക്ടറിന് 2000 രൂപ നൽകുമെന്ന് കൃഷിവകുപ്പ് ഡയറക്ടർ പറഞ്ഞു.

കുറഞ്ഞ സ്ഥലമുള്ളവർക്ക് ആനുപാതികമായ തുക കിട്ടും. യുഡിഎഫ് സർക്കാർ കാലത്ത് കെ. കൃഷ്ണൻകുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ തയാറാക്കിയ കാർഷിക വികസന നയത്തിലാണ് ഈ റേ‍ായൽറ്റി എന്ന നിർദേശം ആദ്യം അവതരിപ്പിച്ചത്. വയൽ നിലനിർത്തുന്നവർ പരിസ്ഥിതിക്കു നൽകുന്ന സംഭാവന വിലമതിക്കാനാകില്ലെന്നാണു വിലയിലുത്തൽ.

കുളങ്ങൾ, തണ്ണീർത്തടങ്ങൾ, ചതുപ്പ്, കണ്ടൽക്കാടുകൾ എന്നിവ സംരക്ഷിക്കുന്നവർക്കും നയത്തിൽ ആനുകൂല്യം നിർദേശിച്ചിട്ടുണ്ടെങ്കിലും വയൽകർഷകർക്കാണ് ഇപ്പേ‍ാൾ നടപ്പാക്കുന്നത്. വയൽ പാട്ടത്തിനു കെ‍ാടുത്താലും ഉടമക്ക് പാരിതേ‍ാഷികം ലഭിക്കും. പ്രശസ്തമായ സാലിം അലി ഫൗണ്ടേഷന്റെ വയൽ സംരക്ഷണ റേ‍ായൽറ്റി നിർദേശം കണക്കിലെടുത്താണ് സർക്കാർ നടപടി. ഹെക്ടറിന് 1000 രൂപ മതിയെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും തുകയും ഭൂപരിധിയും ഇപ്പേ‍ാഴാണ് നിശ്ചയിക്കുന്നത്.

സെന്റിന്റെ മൂല്യം 39,200 രൂപ

ലേ‍ാകപ്രശസ്തമായ നേച്വർ മാഗസിന്റെ പഠനമനുസരിച്ച് ഒരു സെന്റ് വയലിന്റെ പരിസ്ഥിതി മൂല്യം ശരാശരി 39,200 രൂപ. വയൽ നിലനിൽക്കുന്നതിലൂടെ  ജലവിതാനം നിലനിർത്തൽ, വേനലിന്റെ ആഘാതം കുറക്കൽ, ജൈവവൈവിധ്യം സംരക്ഷണം, വെള്ളത്തിന്റെ ഗുണനിലവാരം നിലനിർത്തൽ, പ്രളയം തടയൽ തുടങ്ങി 24 ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് മൂല്യം നിർണയം  പദ്ധതി മാതൃകയാണെങ്കിലും തുക തീരെ കുറവാണെന്നാണ് പരിസ്ഥിതി,സാമ്പത്തിക വിദഗ്ധരുടെ വിലിരുത്തൽ. മെ‍ാത്തം മൂല്യത്തിന്റെ 15 % തുകയെങ്കിലും നൽകണം.

English Summary : Royalty to farmers protecting fields

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA