ADVERTISEMENT

തിരുവനന്തപുരം∙വീട്ടിലെ വൈദ്യുതി ബിൽ സ്വയം പരിശോധിക്കാൻ ലളിത മാർഗവുമായി കെഎസ്ഇബി. രണ്ടു മാസത്തെ ആകെ ഉപയോഗത്തെ രണ്ടുകൊണ്ട് ഹരിച്ച് പകുതിയാക്കി പ്രതിമാസ ഉപയോഗം കണ്ടെത്തുകയാണ് മീറ്റർ റീഡറുടെ കയ്യിലെ ബില്ലിങ് മെഷീനകത്തുള്ള സോഫ്റ്റ്‌വെയർ ചെയ്യുന്നത്. സബ്സിഡിയും ഇളവുകളുമൊക്കെ സോഫ്റ്റ്‌വെയർ തന്നെ കണക്കാക്കി പ്രതിമാസബിൽ തുക കണ്ടുപിടിക്കുകയും അതിനെ ഇരട്ടിയാക്കി രണ്ടുമാസത്തെ ബിൽ നൽകും.

സിംഗിൾ ഫെയ്സ് ഗാർഹിക ഉപഭോക്താവിന്റെ ബിൽ കണ്ടുപിടിക്കുന്നതിങ്ങനെ:

ഒരാളുടെ രണ്ടു മാസത്തെ ഉപയോഗം 234 യൂണിറ്റ് ആണെന്നു കരുതുക. അതിന്റെ പകുതി 117 യൂണിറ്റ്. താരിഫിന് രണ്ട് ഭാഗങ്ങളുണ്ട്. ഫിക്സഡ് ചാർജും എനർജി ചാർജും. 

എനർജി ചാർജ് കണക്കാക്കുന്നത് ഇങ്ങനെ:

50 യൂണിറ്റ് വരെ 3.15 രൂപ

51 മുതൽ 100 വരെ 3.70 രൂപ

101 മുതൽ 150 വരെ 4.80 രൂപ

151 മുതൽ 200 വരെ 6.40 രൂപ

201 മുതൽ 250 വരെ 7.60 രൂപ

പ്രതിമാസ വൈദ്യുതി നിരക്ക് കണക്കാക്കുന്നതിങ്ങനെ:

മാസം 250 യൂണിറ്റുവരെ ടെലിസ്കോപ്പിക് ശൈലിയിലാണ് ബിൽ കണക്കാക്കുക. അതായത് നമ്മുടെ മാസ ഉപയോഗമായ 117 യൂണിറ്റിന്റെ ആദ്യത്തെ 50 യൂണിറ്റിന് 3.15 രൂപനിരക്കിലും അടുത്ത 50 യൂണിറ്റിന് 3.70 രൂപ നിരക്കിലും 17 യൂണിറ്റിന് 4.80 രൂപ നിരക്കിലുമാണ് എനർജി ചാർജ് കണക്കാക്കുക

എനർജി ചാർജ്  (EC) = (50 x 3.15) + (50 x3.70) + (17 x 4.80) = 424.10 രൂപ

നികുതി 10% = 42.41രൂപ

മീറ്റർ വാടക = 6.00 രൂപ (സിംഗിൾ ഫെയ്സിന്)

വാടകയുടെ നികുതി 18% = 1.08 രൂപ

മീറ്റർ വാടകയുടെ സെസ്സ് = 0.06 രൂപ (1%)

ഫ്യൂവൽ സർചാർജ് = 11.70 (യൂണിറ്റിന് പത്തു പൈസ നിരക്കിൽ)

ഫിക്സഡ് ചാർജ് = 55 രൂപ (ടേബിൾ നോക്കുക)

ആകെ = 540.35 

∙ സബ്സിഡി കണക്കാക്കുന്നതിങ്ങനെ:

21-25 വരെ യൂണിറ്റിന് 1.50 നിരക്കിൽ 5 x 1.50 = 7.50രൂപ

26-40 വരെ യൂണിറ്റിന് 0.35 നിരക്കിൽ 15 x 0.35 = 5.25 രൂപ

41-117 വരെ യൂണിറ്റിന് 0.50 നിരക്കിൽ 77 x 0.50 = 38.50 രൂപ

എനർജി ചാർജ് സബ്സിഡി  = 7.50 + 5.25 + 38.50 =  51.25 രൂപ

ഫിക്സഡ് ചാർജ് (സബ്സിഡി) = 20രൂപ

ആകെ സബ്സിഡി = 51.25+20 = 71.25 രൂപ

ഒരു മാസത്തെ ബിൽ തുക = 540 – 71.25 = 468.75

ദ്വൈമാസ ബിൽ = (468.75x 2) = 937.50 രൂപ 

അതായത് രണ്ടുമാസത്തിൽ 234 യൂണിറ്റുപയോഗിക്കുന്നയാളിന് 938 രൂപ ബിൽ വരും. ഇനി ഒരാളുടെ ദ്വൈമാസ ഗാർഹിക ഉപയോഗം 780 യൂണിറ്റായാലോ? പ്രതിമാസ ഉപയോഗം 390 യൂണിറ്റായി. മാസ ഉപയോഗം 250 യൂണിറ്റ് പിന്നിട്ടാൽ പിന്നെ ടെലിസ്കോപിക് ശൈലിയല്ലെന്നോർക്കണം.

390 x 6.90 = 2691 രൂപയാവും എനർജി ചാർജ് 

നികുതി 10% = 269.1 0രൂപ

മീറ്റർ വാടക = 6.00 രൂപ (സിംഗിൾ ഫെയ്സിന്)

വാടകയുടെ നികുതി 18% = 1.08 രൂപ

മീറ്റർ വാടകയുടെ സെസ്സ് = 0.06 രൂപ (1%)

ഫ്യൂവൽ സർചാർജ് = 39.00 (യൂണിറ്റിന് പത്തു പൈസ നിരക്കിൽ)

ഫിക്സഡ് ചാർജ് = 120 രൂപ

മാസ ഉപയോഗം 120 യൂണിറ്റ് കടന്നാൽ സബ്സിഡിയും ഇല്ല

ആകെ (2691 + 269.1 +6 +1.08 +0.06 +39 + 120) = 3126.24 രൂപ

രണ്ടുമാസത്തേക്ക് = 6252.48 രൂപ 

3 ഫെയ്സ് കണക്ഷനുള്ളവർക്ക് പട്ടികയിലുള്ളതുപ്രകാരം ഫിക്സഡ് ചാർജും മീറ്റർ വാടകയും മാറും.

English Summary : Simple way to find home electricity bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com