ADVERTISEMENT

കൊച്ചി∙ ഇന്ന് രാത്രി പുറപ്പെടുന്ന ബെംഗളൂരു–തിരുവനന്തപുരം പ്രത്യേക ട്രെയിനിൽ യാത്ര ചെയ്യാൻ നോർക്ക 1,000 രൂപ ഈടാക്കിയതു വിവാദമായതോടെ പണം തിരികെ നൽകുമെന്നു അധികൃതർ. ‘മനോരമ ഒാൺലൈൻ’ വാർത്തയെ തുടർന്നാണു നടപടി. നോൺ എസി ചെയർ കാർ കോച്ചിൽ യാത്ര ചെയ്യാൻ എസി ട്രെയിനിന്റെ നിരക്കാണ് നോർക്ക യാത്രക്കാരിൽ നിന്ന് ഈടാക്കിയത്.

അധികമായി വാങ്ങിയ തുക യാത്രക്കാർക്കു തിരികെ നൽകുമെന്നു കാണിച്ചു നോർക്ക എല്ലാ യാത്രക്കാർക്കും എസ്എംഎസ് അയച്ചു. ക്ലെയിം ഫോം ജൂൺ ഒന്നിന് ശേഷം നോർക്ക വെബ്സൈറ്റിൽ ലഭ്യമാകും. ഡൽഹിയിൽ നിന്നുളള യാത്രക്കാർക്ക് സ്ലീപ്പറിൽ യാത്ര ചെയ്യാൻ 975 രൂപ മാത്രമായപ്പോഴാണു അടുത്തുളള കർണാടകത്തിൽ നിന്നു കേരളത്തിലേക്കു വരാൻ നോർക്ക 1,000 രൂപ വാങ്ങിയത്.

English Summary: Bengaluru-Thiruvananthapuram Special Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com