ADVERTISEMENT

കണ്ണൂർ ∙ കോവിഡ് സ്ഥിരീകരിച്ച് പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ്. പുതുച്ചേരിയുടെ കണക്കില്‍ മെഹ്റൂഫിന്റെ പേരുകൂടി ഉള്‍പ്പെടുത്തണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം. മെഹ്റൂഫിന്റെ കുടുംബാംഗങ്ങളും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്.

കഴിഞ്ഞ മാസം 11ന് ആണ് മാഹി ചെറുകല്ലായി സ്വദേശി പി.മെഹ്റൂഫ് മരിച്ചത്. കോഴിക്കോടും കണ്ണൂരുമായി അതിര്‍ത്തി പങ്കിടുന്ന മാഹി, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമാണ്. മെഹ്റൂഫിന്റെ മരണം കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ആരോഗ്യവകുപ്പ് നിലപാടെടുത്തു. എന്നാല്‍ മരണം സംഭവിച്ചത് കണ്ണൂരിലായതിനാൽ മെഹറൂഫിന്റെ പേര് കേരളത്തിലെ കോവിഡ് മരണങ്ങളുടെ പട്ടികയിലാണ് ചേര്‍ക്കേണ്ടതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍.

കേന്ദ്ര സര്‍ക്കാര്‍ മെഹ്റൂഫിന്റെ പേര് കേരളത്തിന്റെ കണക്കില്‍ ചേര്‍ത്തു കഴിഞ്ഞു. മെഹ്റൂഫിനെ പുതുച്ചേരിയുടെ പട്ടികയില്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മാഹി അഡ്മിനിട്രേറ്ററെ സമീപിക്കുമെന്ന് മെഹ്റൂഫിന്റെ മകന്‍ നദീം മനോരമ ന്യൂസിനോട് പറഞ്ഞു. മെഹ്റൂഫിന്റെ പേര് കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

English Summary: Kerala-Puducherry government slams each other on Mahe natives covid death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com