ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ഇന്ന് പതിനൊന്നുകാരനുൾപ്പെടെ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ കുവൈത്തിൽ നിന്നുവന്ന ഒരാൾക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കും മുംബൈയിൽ നിന്നു വന്ന രണ്ടുപേർക്കും ചെന്നൈയിൽ നിന്ന് വന്ന എട്ടു പേർക്കും വാളയാർ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾക്കും രോഗബാധിതന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടു പേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രണ്ടു പേർക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരം ലഭ്യമായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പുരുഷന്മാരും 7 വനിതകളുമാണ് ഉള്ളത്. ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 44 പേരായി. ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

കണ്ണൂർ

ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 166 ആയി. 119 പേർ രോഗമുക്തി നേടി.

മലപ്പുറം

ജില്ലയില്‍ 8 പേര്‍ക്ക് കൂടി കോവിഡ്. മുംബൈയില്‍ നിന്നെത്തിയ തെന്നല തറയില്‍ സ്വദേശി (36), ചെന്നൈയില്‍ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി (37), മാലദ്വീപില്‍ നിന്നെത്തിയ ഇരിമ്പിളിയം മങ്കേരി സ്വദേശി (36), ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി (46), സിങ്കപ്പൂരില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി (23), അബുദാബിയില്‍ നിന്നെത്തിയ വെളിയങ്കോട് ഗ്രാമം സ്വദേശി (35), കുവൈത്തില്‍ നിന്നെത്തിയവരായ പാലക്കാട് നല്ലായ സ്വദേശി (39), തിരൂരങ്ങാടി പിപി റോഡ് സ്വദേശി (29) എന്നിവര്‍ക്കാണ് രോഗബാധ. ഡല്‍ഹിയില്‍ നിന്നെത്തി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം രണ്ടത്താണി പൂവന്‍ചിന സ്വദേശിക്കും (20) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയം

ജില്ലയിൽ ഇന്നു രണ്ടു പേർക്കു കോവിഡ് സ്ഥിരീകരിച്ചു. മേയ് 18ന് വിദേശത്തുനിന്നെത്തിയ കറുകച്ചാല്‍ സ്വദേശിക്കും(47) ഇതേ ദിവസം ബെംഗളൂരുവിൽ നിന്നു വന്ന മീനടം സ്വദേശിനിക്കു(23) മാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ എത്തിയ കറുകച്ചാല്‍ സ്വദേശി ഗാന്ധിനഗറിലെ നിരീക്ഷണ കേന്ദ്രത്തിലും ബെംഗളൂരുവിൽ നിന്നു കാറില്‍ കോട്ടയത്ത് എത്തിയ യുവതി വീട്ടിലും ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉഴവൂര്‍ സ്വദേശിനി രോഗമുക്തയായി. കുവൈത്തില്‍നിന്ന് മേയ് 9ന് എത്തിയ ഗര്‍ഭിണിയായ ഇവരുടെ രണ്ടു വയസുള്ള മകനും രോഗം ബാധിച്ചിരുന്നു. കുട്ടിയുടെ രണ്ടാമത്തെ സാംപിള്‍ പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. ഇരുവരും വീട്ടിലേക്ക് മടങ്ങി. നിലവില്‍ കോവിഡ് ബാധിച്ച് ഒന്‍പതു പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ എട്ടു പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ ജനറല്‍ ആശുപത്രിയിലുമാണ്.

കൊല്ലം

ജില്ലയിൽ ഇന്നു മൂന്നു പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ ഗൾഫിൽ നിന്നു മടങ്ങിയെത്തിയവരാണ്. മൂന്നാമത്തെയാൾ തിരുവനന്തപുരം സ്വദേശിയാണ്. ഇയാളുടെ സ്രവം ശേഖരിച്ചതു പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു. ഇതിനാലാണ് കൊല്ലം ജില്ലയുടെ ലിസ്റ്റിൽ ഉൾപ്പെട്ടത്.

ആലപ്പുഴ

ജില്ലയിൽ ഇന്ന് അഞ്ചു പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒരാൾക്കു സമ്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടു പേർ വിദേശത്തു നിന്നും രണ്ടുപേർ മുംബൈയിൽ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13 ആയി. ഇതിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അബുദാബിയിൽ നിന്ന് 17 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിലൊരാൾ.

സൗദിയിൽനിന്ന് മേയ് 19ന് കൊച്ചിയിലെത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും കേരളത്തിലെത്തിയ ശേഷം ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ ക്വാറന്റീനിലായിരുന്നു. ബോംബെയിൽ നിന്നെത്തിയവരിൽ ഒരാൾ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവതിയും മറ്റേയാൾ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവും ആണ് ആണ്. കുട്ടനാട് സ്വദേശി 19ന് ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയ ശേഷം ആലപ്പുഴ ജില്ലയിലെ വീട്ടിൽ ഐസലേഷനിലായിരുന്നു.

ചെങ്ങന്നൂർ സ്വദേശി 19 ന് എറണാകുളത്ത് ട്രെയിനിൽ എത്തിയശേഷം ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ ക്വാറന്റീനിലായിരുന്നു. 21ന് കോവിഡ് സ്ഥിരീകരിച്ച, ചെന്നൈയിൽ നിന്നു തിരിച്ചെത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കാണ് ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച എല്ലാവരെയും മെഡിക്കൽ കോളജിലേക്ക് മാറ്റി.

English Summary: Covid: District wise Split up

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com