ADVERTISEMENT

തിരുവനന്തപുരം ∙ മദ്യക്കടകള്‍ സംസ്ഥാനത്തിന്റെ വരുമാനത്തിനായി തുറക്കേണ്ടന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വ്യാജവാറ്റ് പെരുകുന്നതിലാണ് തന്റെ ആശങ്കയെന്നും ഐസക് പറഞ്ഞു. അതേസമയം, മദ്യം വാങ്ങാനുള്ള ടോക്കൺ നൽകുന്ന മൊബൈൽ ആപ്പായ ബവ്ക്യൂവില്‍ അനിശ്ചിതത്വം തുടരുന്നു. ആപ് അപ്‍ലോഡ് ചെയ്യുന്നതായുള്ള സൂചന ഫെയര്‍കോഡ് കമ്പനി ഫെയ്സ്ബുക്കിലൂടെ നല്‍കിയിരുന്നു.

അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന നിലപാടിലാണു ബെവ്കോ. ആപ്പിനെക്കുറിച്ചുള്ള ചോദ്യത്തിനു എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും വ്യക്തമായ മറുപടിയില്ല. ഗൂഗിളിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു. ആപ് വൈകുന്നത് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് ഉത്തരം റിപ്പോര്‍ട്ടറോടു വ്യക്തിപരമായി പറയാമെന്നായിരുന്നു രാമകൃഷ്ണന്‍റെ മറുപടി.

English Summary: Thomas Isaac about Kerala liquor sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com