14 ദിവസം ഹോം ക്വാറന്റീൻ; ആഭ്യന്തര വിമാന യാത്രക്കാർ ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ

flights-expat-evacuation
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ ആഭ്യന്തര വിമാനസർവീസുകൾ ആരംഭിക്കാൻ വ്യേമയാന മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

നിർദേശങ്ങൾ ഇങ്ങനെ:

∙ യാത്രക്കാർ കോവിഡ് ജാഗ്രതാ സൈറ്റിൽ റജിസ്റ്റർ ചെയ്യണം.

∙ ഒന്നിലധികം യാത്രക്കാർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ അവരുടെ വിവരവും റജിസ്ട്രേഷൻ സമയത്ത് നൽകണം.

∙ മൊബൈല്‍ നമ്പരിലേക്ക് ക്യൂആർ കോഡ് അടങ്ങുന്ന യാത്രാ പെർമിറ്റ് ലഭിക്കും.

∙ ബോഡിങ് പാസ് നൽകുന്നതിനു മുൻപ്, കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് എയർലൈൻ ജീവനക്കാർ പരിശോധിക്കണം.

∙ വീടുകളിലേക്ക് പോകാൻ സ്വന്തം വാഹനമോ വാടക വാഹനമോ ഉപയോഗിക്കാം.

∙ റജിസ്ട്രേഷൻ വിവരങ്ങൾ വിമാനത്താവളത്തിലെ ഹെൽപ്പ് ഡെസ്കിൽ നൽകണം.

∙ രോഗലക്ഷണങ്ങളില്ലാത്തവർ ഹോം ക്വാറന്റീനിൽ പോകണം. രോഗലക്ഷണമുള്ളവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലോ, ഹോസ്പിറ്റലിലോ അയയ്ക്കും.

∙ സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം ഹോം ക്വാറന്റീനിൽ പോകണം. ഹോം ക്വാറന്റീൻ സൗകര്യം ഇല്ലെങ്കിൽ അത് ലഭിക്കുന്നതുവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ പോകേണ്ടിവരും.

∙ യാത്രക്കാരെ കൊണ്ടുപോകാനെത്തുന്ന വാഹനങ്ങൾക്ക് വിമാനത്താവളത്തിനുള്ളിൽ കടക്കാം.

∙ യാത്രക്കാർക്ക് സ്വന്തം ജില്ലയിലേക്ക് പോകാൻ കെഎസ്ആർടി ബസുകൾ ജില്ലാഭരണകൂടം സജ്ജമാക്കണം. എല്ലാ ലഗേജുകളും അണുവിമുക്തമാക്കണം.

English Summary: Guidelines for Domestic Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA