ADVERTISEMENT

തിരുവനന്തപുരം∙ മദ്യവിതരണത്തിനുള്ള സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. ബാറുകളിലെ സ്പെഷൽ കൗണ്ടറുകളിലൂടെ മാത്രമേ മദ്യം വിതരണം ചെയ്യാവൂ. വെർച്വൽ ക്യൂ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താവിന് മൊബൈലിൽ ക്യൂആർ കോഡ് അധിഷ്ഠിതമായ ടോക്കൺ ലഭിക്കും. ലൈസൻസി മറ്റൊരു ആപ്പ് ഉപയോഗിച്ച് ഇ ടോക്കൺ പരിശോധിച്ച് മദ്യം വിതരണം ചെയ്യണം. എസ്എംഎസ് വഴി ബുക്ക് ചെയ്യുന്നവർക്ക് ഫോണിൽ എസ്എംഎസ് വഴി ടോക്കൺ കോഡ് ലഭിക്കും. ലൈസൻസി ആപ്പ് ഉപയോഗിച്ച് ഇത് പരിശോധിച്ച് മദ്യം നൽകണം. ഒരു തവണ മദ്യം വാങ്ങിയാല്‍ 4 ദിവസത്തിനുശേഷമേ മദ്യം വാങ്ങാനാകൂ. ആപ് ഉപയോഗിക്കേണ്ട രീതികളെ സംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ പിന്നീട് പുറത്തിറക്കും.

മദ്യം വാങ്ങാൻ ക്യൂവിൽ നിൽക്കുന്നവർ തമ്മിൽ 6 അടി ശാരീരിക അകലം പാലിക്കണം. ഉപഭോക്താക്കളെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ മദ്യം വാങ്ങാൻ അനുവദിക്കില്ല. 5 ഉപഭോക്താക്കളെ മാത്രമേ ഒരു സമയം ക്യൂവിൽ അനുവദിക്കൂ. ഇ ടോക്കൺ ഇല്ലാത്തവരെ അനുവദിക്കില്ല. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെയായിരിക്കും പ്രവർത്തനം.

സർക്കാരിന്റെ വെർച്വൽ ക്യൂ ആപ്പിലൂടെ മാത്രമേ മദ്യം ബുക്കു ചെയ്യാൻ കഴിയൂ. മദ്യം പാഴ്സലായി മാത്രമായിരിക്കും വിതരണം. അബ്കാരി ചട്ടങ്ങളിൽ പറയുന്ന അളവിലുള്ള മദ്യം മാത്രമേ വിതരണം ചെയ്യാവൂ ( ഒരാൾക്ക് 3 ലീറ്റർ). സീൽ ചെയ്ത കുപ്പിയിൽ മാത്രമേ മദ്യം നൽകൂ. റെഡ് സോണിൽപ്പെട്ട സ്ഥലങ്ങളിലുള്ളവർക്ക് ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങാനാകില്ല. റെഡ് സോണിൽ ഇളവു വന്നശേഷമേ മദ്യം ബുക്ക് ചെയ്യാനാകൂ. കണ്ടൈൻമെന്റ് സോണിലോ, ക്വാറന്റീൻ കേന്ദ്രമായോ പ്രവർത്തിക്കുന്ന മദ്യശാലകൾ ഈ വിവരം ബവ്റിജസ് കോർപ്പറേഷനെ അറിയിക്കണം. ഓരോ ദിവസത്തെയും സ്റ്റോക്കിന്റെ കണക്ക് കൃത്യമായി അറിയിക്കണമെന്നും ബവ്റിജസ് എംഡിയുടെ നിർദേശത്തിൽ പറയുന്നു.

English Summary: Guideline for liquor sale through virtual queue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com