ADVERTISEMENT

വാഷിങ്ടൻ∙ ദക്ഷിണേഷ്യയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ദുരന്തനിവാരണത്തെക്കുറിച്ചുമുള്ള ലോക ബാങ്കിന്റെ സുപ്രധാന പദവിയിലേക്ക് ഇന്ത്യൻ സാമ്പത്തിക വിദഗ്ധനായ അഭാസ് ഝായെ നിയമിച്ചു. ഈ വിഭാഗത്തിന്റെ പ്രാക്ടീസ് മാനേജർ എന്ന പദവിയാണ് ഝായ്ക്ക് നൽകിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ് എന്നീ രാജ്യങ്ങളാണ് വരുന്നത്.

ബംഗ്ലാദേശ്, ബംഗാൾ, ഇന്ത്യയിലെ ഒഡിഷ എന്നിവിടങ്ങളിൽ ഉംപുൻ ചുഴലിക്കാറ്റ് നാശനഷ്ടമുണ്ടാക്കിയ സമയത്താണു നിയമനം. 2001ൽ ലോക ബാങ്കിൽ ജോലിയിൽ പ്രവേശിച്ച അഭാസ് ഝാ ഇന്ത്യ, ബംഗ്ലദേശ്, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ കാര്യങ്ങൾ നോക്കുന്ന എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ലാറ്റിൻ അമേരിക്ക, കരീബിയ, യൂറോപ്പ്, മധ്യേഷ്യ, കിഴക്കൻ ഏഷ്യ, പസഫിക് മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

English Summary: Indian economist appointed to key World Bank position in South Asia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com