ADVERTISEMENT

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മാസ്ക് ധരിച്ചുനിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്. കോവിഡ്-19 രോഗികൾക്ക് ആവശ്യമായ വെന്റിലേറ്ററുകൾ നിർമിക്കുന്ന‌ മിഷിഗനിലെ ഫോർഡ് നിർമാണ പ്ലാന്റിൽ നടത്തിയ പര്യടനത്തിനിടെ മാസ്ക് ധരിച്ചതായി ട്രംപ് സമ്മതിച്ചു. എന്നാൽ ഇതിന്റെ സന്തോഷം മാധ്യമങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലോകം ഒന്നടങ്കം മഹാമാരിയെ ഭയന്ന് മാസ്ക് നിർബന്ധമാക്കിയപ്പോൾ അതിനൊന്നും തന്നെ കിട്ടില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഫാക്ടറിയിൽ പ്രസിഡന്റ് മാസ്ക് ധരിക്കണമെന്ന് സന്ദർശനത്തിന് മുൻപ് കമ്പനി സൂചിപ്പിച്ചിരുന്നു. പ്ലാന്റിലെ പര്യടനത്തിനിടെ മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിന് സ്റ്റേറ്റ് അറ്റോർണി ജനറൽ ട്രംപിനെ ‘കുറുമ്പുള്ള കുട്ടി’എന്ന് വിളിച്ചതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.

യുഎസിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95,979 ആയി. രാജ്യത്ത് 16,00,937 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English Summary: Pictures show Donald Trump wearing mask after Ford factory row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com