ADVERTISEMENT

കൊച്ചി∙ ഒാണ്‍ലൈന്‍ റിലീസിന്‍റെ പേരില്‍ പ്രതിസന്ധിയിലായ തിയേറ്ററുകള്‍ക്ക് വീണ്ടും തിരിച്ചടി. റിലീസ് ചെയ്ത സിനിമകളുടെ വിഹിതം നല്‍കിയില്ലെങ്കില്‍ തിയേറ്റര്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് വിതരണക്കാര്‍. ഇരുപത്തിയേഴര കോടിയോളം രൂപയുടെ കുടിശിക ഉടന്‍ നല്‍കണമെന്നാണ് ആവശ്യം. പ്രതിസന്ധി ശരിവയ്ക്കുന്ന ലിബര്‍ട്ടി ബഷീറിന്‍റെ ശബ്ദരേഖ പുറത്തുവന്നു. താന്‍ തിയറ്റര്‍ ഉടമ സംഘടനയുടെ തലപ്പത്ത് ഇരുന്നപ്പോഴുള്ള സ്ഥിതിയല്ല ഇപ്പോഴുള്ളതെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

സിനിമ റിലീസ് ചെയ്യാനാകാത്തതിൽ വൻ സാമ്പത്തിക ബാധ്യതയെന്ന് വിശദീകരിച്ച് നിർമാതാവ് ആന്റോ ജോസഫ് ഫിലിം ചേംബറിനു കത്തു നൽകി. റിലീസ് ചെയ്ത ചിത്രങ്ങളുടെ വിഹിതം തിയേറ്ററുകൾ നൽകിയില്ലെന്നു കത്തിൽ പറയുന്നു. ആന്റോയുടെ കത്ത് ബുധനാഴ്ച ഫിലിം ചേംബര്‍ യോഗം പരിഗണിക്കും.

English Summary : Dispute between theatre owners and distributors over film release 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com