ADVERTISEMENT

മുംബൈ/ന്യൂഡൽഹി∙ കോവിഡ് ബാധിതരുടെ എണ്ണം മഹാരാഷ്ട്രയിൽ കുതിച്ചുയരുന്നു. ഞായറാഴ്ച മാത്രം 3041 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. 58 പേർ ഞായറാഴ്ച മാത്രം മരിച്ചു. ഇതുവരെ 50,231 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,996 പേർ ചികിത്സയിലുണ്ട്. 14,600 പേർ രോഗമുക്തരായി. മരണം 1635.

രോഗം നിയന്ത്രണവിേധയമാക്കാൻ സാധിക്കാത്തതിനാൽ മേയ് 31 ശേഷവും ലോക്ഡൗൺ നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചു. രാജ്യത്ത് തുടർച്ചയായി അഞ്ചാം ദിവസവും ആറായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച 6575 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണം 4014 ആയി. 57,429 പേർ രോഗമുക്തരായി. 1,38,041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  

തമിഴ്നാട്ടിൽ 16,275 രോഗബാധിതർ. 7,841 പേർ ചികിത്സയിൽ. 8,324 മുക്തരായി. 112 മരണം. ഗുജറാത്തിൽ 14,063 പേർക്ക് രോഗം. 6,793 പേർ ചികിത്സയിൽ. 6412 പേർ മുക്തരായി. മരണം 858. ഡൽഹിയിൽ 13,418 പേർക്ക് രോഗം. 6,617 പേർ ചികിത്സയിൽ. 6,540 പേർ മുക്തരായി. 261 പേർ മരിച്ചു. രാജസ്ഥാനിൽ 6,894 പേർക്ക് രോഗം. 2917 പേർ ചികിത്സയിൽ. 3816 പേർ മുക്തരായി. 161 മരണം.  

English summary: Maharashtra may extend lockdown

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com