തീരുമാനം മാറ്റി മഹാരാഷ്ട്ര; ആഭ്യന്തര വിമാനസർവീസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും

flight-praked-1
Representative Image
SHARE

മുംബൈ∙ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തയാറാണെന്ന് മഹാരാഷ്ട്ര. വിമാന സർവീസ് ആരംഭിക്കാൻ സാവകാശം വേണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞ് മണിക്കൂറുകൾക്കു ശേഷമാണ് തീരുമാനം മാറ്റിയത്. തിങ്കളാഴ്ച മുതൽ മുംബൈ വിമാനത്താവളത്തിൽ നിന്ന് 25 സർവീസുകൾ ആരംഭിക്കുമെന്ന് മന്ത്രി നവാബ് മാലിക് പറഞ്ഞു.

സംസ്ഥാനങ്ങളോട് കൂടിയാലോചിക്കാതെയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും നവാബ് മാലിക് ആരോപിച്ചു. അടിയന്തര വിമാനങ്ങൾക്ക് മാത്രമേ അനുമതി നൽകൂ എന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തിരുന്നു.

വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് വിമാനത്താവളങ്ങളെ സജ്ജമാക്കേണ്ടതുണ്ട്. മുംബൈ, നാഗ്പുർ, പുണെ തുടങ്ങിയ മഹാനഗരങ്ങൾ റെഡ്സോണിലാണ്. അടുത്ത 15 ദിവസങ്ങൾ വളരെ നിർണായകമാണെന്നും മേയ് 31നു ശേഷവും ലോക്ഡൗൺ നീട്ടേണ്ടി വരുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

English Summary: Maharashtra to allow 25 flights 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA