ADVERTISEMENT

തിരുവനന്തപുരം∙ മദ്യ വിതരണത്തിന് ബവ്കോയുടെ വിർച്വൽ ക്യൂ ആപ്പിന് ചെലവ് 2,84,203 രൂപ. ഒരു വർഷത്തെ വാറന്റി ചാർജ് ഉൾപ്പെടുന്നതാണ് തുക. ബവ്കോയും കമ്പനിയുമായുള്ള കരാറിന്റെ വിവരങ്ങൾ ‘മനോരമ ഓൺലൈന്’ ലഭിച്ചു. വാറന്റി പീരീഡ് കഴിഞ്ഞുള്ള വാർഷിക അറ്റകുറ്റപ്പണിക്ക് 2 ലക്ഷം രൂപ നൽകണം.

ഒരു സാങ്കേതിക വിദഗ്ധന്റെ ഒരു ദിവസത്തെ ബത്ത 4,500 രൂപ. ട്രെയിനിങ് ചാർജ് 2,000 രൂപ. ഉപഭോക്താക്കൾക്ക് അയയ്ക്കുന്ന എസ്എംഎസിന് 12 പൈസയാണ് വാല്യു ഫസ്റ്റ് ഡിജിറ്റല്‍ മീഡിയ എന്ന കമ്പനി ഈടാക്കുന്നത്. സ്വീകരിക്കുന്ന എസ്എംഎസിന് 3 പൈസ. എസ്എംഎസ് സേവനത്തിന് മാസവാടക 2,000 രൂപ. വാറന്റി പീരിഡ് കഴിഞ്ഞുള്ള അറ്റക്കുറ്റപ്പണികൾക്കുള്ള തുക അഡ്വാൻസായി നൽകുമെന്നും കരാറിൽ പറയുന്നു. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതു പോലെ ബാറുകളില്‍നിന്നുളള ടോക്കണ് 50 പൈസ വീതം കമ്പനിക്കു നല്‍കുന്നതിനെക്കുറിച്ച് ഉത്തരവില്‍ പരാമര്‍ശമില്ല.

English Summary: Bev Q App cost RS 2,84,203

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com