ADVERTISEMENT

ന്യൂഡൽഹി∙ മലയാളി നഴ്സ് അംബിക കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നു മകന്‍ അഖില്‍. ഉപയോഗിച്ചതും ഗുണനിലവാരമില്ലാത്തതുമായ പിപിഇ കിറ്റുകള്‍ വേണ്ടത്ര അണുനശീകരണം ചെയ്യാതെ നല്‍കി ജോലി ചെയ്യിപ്പിച്ചു. പഴകിയതും കീറിയതുമായ മാസ്കുകള്‍ നല്‍കി ആശുപത്രി അധികൃതര്‍ പണം വാങ്ങി. ചികില്‍സ തേടിപ്പോള്‍ ആശുപത്രിയില്‍നിന്ന് കടുത്ത അവഗണന നേരിട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും രണ്ടു ദിവസം െഎസിയുവില്‍ പ്രവേശിപ്പിച്ചില്ലെന്നും അഖില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

പടിഞ്ഞാറൻ ഡൽഹി രജൗരി ഗാർഡൻ ശിവാജി എൻക്ലേവ് ഡിഡിഎ 63 എ യിൽ താമസിച്ചിരുന്ന പത്തനംതിട്ട വള്ളിക്കോട്-കോട്ടയം പാറയിൽ പുത്തൻവീട്ടിൽ അംബിക സനിലാണ് (48) കോവിഡ് ബാധിച്ചു മരിച്ചത്. ഡൽഹി രജൗരി ഗാർഡൻ കൽറ ആശുപത്രിയിലെ നഴ്സായിരുന്നു. 22ന് ചുമയും ദേഹാസ്വാസ്ഥ്യവും മൂലം സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മരിക്കുകയായിരുന്നു.

English Summary: Nurse Ambika's son alleges disregard of private hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com