കോവിഡ്: ഗൾഫിൽ 2 മലയാളികൾ കൂടി മരിച്ചു; ഇന്നു മാത്രം 6 പേർ
Mail This Article
×
കുവൈത്ത് സിറ്റി/റിയാദ് ∙ കോവിഡ് ബാധിച്ചു ഗൾഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത് (62) കുവൈത്തിൽ മരിച്ചു. ഓച്ചിറ പ്രയാർ സ്വദേശി അബ്ദുൽ സലാം സൗദിയിൽ ആണ് മരിച്ചത്. ചൊവ്വാഴ്ച മാത്രം ആറ് മലയാളികളാണ് ഗൾഫിൽ മരിച്ചത്.
അജയൻ അൽമെൻ കമ്പനി ജീവനക്കാരനാണ്. അദാൻ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: സുവർണ. മക്കൾ: സ്വാതി, അജേഷ്. മരുമക്കൾ: ഷെറിൻ (മുഴപ്പിലങ്ങാട്), അശ്വതി.
English Summary: Expats's Covid Death in Gulf
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.