ADVERTISEMENT

തിരുവനന്തപുരം∙ ബവ്ക്യൂ ആപ്പിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ ബുക്കിങ് ബുധനാഴ്ച തുടങ്ങും. വ്യാഴാഴ്ച മുതലായിരിക്കും മദ്യത്തിന്റെ വിൽപന തുടങ്ങുന്നതെന്നാണ് വിവരം. ബുക്കിങ് നടത്തി ലഭിക്കുന്ന ടോക്കൺ നമ്പറിന് അനുസരിച്ചാകും വിൽപന. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ബുധനാഴ്ച വാർത്താസമ്മേളനം നടത്തും.

ചൊവ്വാഴ്ച രാവിലെയാണ് ആപ്പിന്റെ ബീറ്റ വേർഷന് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചത്. ട്രയലുകൾക്ക് ശേഷമായിരിക്കും മദ്യവിൽപന. ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർഗനിർദേശങ്ങളും പുറത്തിറക്കും. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാക്കും. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം.

പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തിവിവരങ്ങൾ ചോദിക്കില്ല. ആപ് വഴി മദ്യത്തിന്റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. അവിടെ ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം. ഒരു തവണ ബുക്ക് ചെയ്താൽ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. പരമാവധി മൂന്നു ലീറ്റർ മദ്യം വാങ്ങാം.

English Summary: Booking through bevq app will start tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com