ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തേയ്ക്ക് റോഡ്, റെയിൽ, വ്യോമമാർഗം വരുന്ന എല്ലാവരും റജിസ്റ്റർ ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമവിരുദ്ധമായി ആരും വരരുത്. കുറുക്കുവഴികളിലൂടെ സംസ്ഥാനത്ത് എത്തുന്നവർക്കു കനത്ത പിഴ ചുമത്തും. റജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് 28 ദിവസം നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തും.

വീട്ടിൽ ക്വാറന്റീനിൽ കഴിയാത്തവർ സ്വന്തം ചെലവിൽ കഴിയേണ്ടി വരും. സ്ഥിരമായി അതിർത്തികടന്നു പോയിവരുന്നവർക്ക് പ്രത്യേക പാസ് നൽകും. പൊലീസിനെ സഹായിക്കാൻ സന്നദ്ധപ്രവർത്തകരെ നിയോഗിക്കും. ഇവർക്കു പ്രത്യേക ബാഡ്ജ് നൽകും. സംസ്ഥാനത്തെ കോവിഡ് ടെസ്റ്റുകൾ വർധിപ്പിക്കും.

മുൻകൂട്ടി അറിയിക്കാതെ ട്രെയിൻ സർവീസ് നടത്തരുതെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനും കത്തയച്ചു. ട്രെയിനുകളില്‍ വരുന്ന എല്ലാവര്‍ക്കും റജിസ്ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പാക്കണം. കേരളത്തിന്റെ കരുതലിനെ അട്ടിമറിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Registration Mandatory for all those who come to State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com