ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഫ്രാന്‍സിനെ മറികടന്ന് ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്ത്. ആകെ രോഗബാധിതരുടെ എണ്ണം 1,58,042. ഇതുവരെ കോവിഡ് ബാധിച്ച് 4534 പേർ മരിച്ചു. ബുധനാഴ്ച മാത്രം 187 പേർ മരിച്ചു. 7226 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് തുടര്‍ച്ചയായി ആറാംദിവസമാണ് ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 85,786 പേർ ചികിത്സയിലാണ്. 67,711 പേർ രോഗവിമുക്തരായി.

കോവിഡ് രോഗനിര്‍ണയ പരിശോധന വിപുലമാക്കാന്‍ ഐസിഎംആര്‍ തീരുമാനിച്ചു. ഒരുദിവസം രണ്ടുലക്ഷം പരിശോധന നടത്തുകയാണ് ലക്ഷ്യം. കോവിഡ് പരിശോധനയ്‍ക്കുള്ള നിരക്ക് കുറയ്‍ക്കാന്‍ സ്വകാര്യലാബുകളുമായി സംസ്ഥാനങ്ങള്‍ ചര്‍ച്ച നടത്തണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു. പരമാവധി 4,500 രൂപ ഈടാക്കാമെന്നാണ് ഐസിഎംആർ നിശ്ചയിച്ചിട്ടുള്ളത്.

രാജ്യത്തെ മൂന്നിലൊന്ന് രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 56,948 ആയി. പുതിയതായി 2190 പേർക്ക് രോഗം സ്ഥിരീകരിച്ചു. 105 പേർ മരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ ആകെ മരണം 1897 ആയി. 37,133 പേർ ചികിത്സയിലുണ്ട്. 17,918 പേർ രോഗമുക്തരായി. തമിഴ്നാട്ടിൽ 18,545 രോഗബാധിതർ, 8500 പേർ ചികിത്സയിൽ, 9909 പേർ രോഗമുക്തർ, 136 മരണം. ഡൽഹിയിൽ 15,257 രോഗബാധിതർ, 7690 ചികിത്സയിൽ, 7264 പേർ രോഗമുക്തർ, 303 മരണം. ഗുജറാത്തിൽ 15,205 രോഗബാധിതർ, 6718 പേർ ചികിത്സയിൽ, 7,549 പേർ രോഗമുക്തർ, 938 മരണം.

English summary: Coronavirus cases rises in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com