ADVERTISEMENT

കോഴിക്കോട് ∙ മദ്യശാല തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണമെന്ന് കെ.മുരളീധരൻ എംപി. കള്ളുകുടിയന്മാരോട് കാണിക്കുന്ന താൽപര്യം ദൈവ വിശ്വാസികളോടും കാണിക്കണം. വേണമെങ്കിൽ ആരാധനാലയങ്ങളിൽ വെർച്വൽ ക്യൂ സംവിധാനം കൊണ്ടുവരാം. മദ്യം ലഭിക്കാത്തവര്‍ പരിഭ്രാന്തരാകുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരാധനാലയങ്ങളില്‍ പോകാത്തവര്‍ അനുഭവിക്കുന്ന മനഃപ്രയാസം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?

ഇപ്പോഴുയരുന്ന ബെവ്‍ക്യൂ ആപ് വിവാദം സര്‍ക്കാരിനെ ആപ്പിലാക്കും. മദ്യശാലകള്‍ തുറന്ന വിഷയത്തില്‍ കോടതി കയറാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് നല്ലതാണ്. മദ്യപാനികളുടെയും വിശ്വാസികളുടെയും കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണ്. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങളില്‍ പോകാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം. ലോക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ തുറന്ന നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് ഇറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.

English Summary: K Muraleedharan against Liquor shop opening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com