ADVERTISEMENT

ന്യൂഡല്‍ഹി ∙ ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തുന്ന പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ‘3 ഇഡിയറ്റ്‌സ്’ സിനിമയ്ക്കു പ്രചോദനമായ ഇന്ത്യന്‍ സംരംഭകന്‍ സോനം വാങ്ചുക്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ചൈനീസ് സോഫ്റ്റ്‌വെയറുകളും ഒഴിവാക്കൂ. ഒരു വര്‍ഷത്തിനുള്ളില്‍ ചൈനീസ് ഹാര്‍ഡ്‌വെയറുകളും- മഗ്‌സസെ അവാര്‍ഡ് ജേതാവായ വാങ്ചുക് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ തന്റെ ചൈനീസ് നിര്‍മിത ഫോണ്‍ ഉപേക്ഷിക്കുമെന്നും വാങ്ചുക് പറഞ്ഞു. അതിനുള്ള വിശദീകരണവും അദ്ദേഹം ഒരു വിഡിയോയില്‍ നല്‍കുന്നുണ്ട്.

സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ 'ത്രീ ഇഡിയറ്റ്‌സില്‍’ ആമിർ ഖാന്‍ അവതരിപ്പിച്ച ഫുന്‍സുക് വാങ്ഡു എന്ന കഥാപാത്രം സോനം വാങ്ചുകില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു വെള്ളിത്തിരയിലെത്തിയത്. ‘നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്നു. അതേസമയം നമ്മള്‍ ചൈനീസ് ഹാര്‍ഡ്‌വെയറുകള്‍ വാങ്ങുന്നു. ടിക്‌ടോക് തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നു. നമ്മള്‍ അവര്‍ക്കു നല്‍കുന്ന കോടികളുടെ വ്യാപാരത്തിലൂടെയാണ് അവര്‍ സൈനികരെ ആയുധസജ്ജരാക്കി നമുക്കെതിരെ പോരാടാന്‍ എത്തിക്കുന്നത്’– വാങ്ചുക് പറഞ്ഞു.

ഹിമാലയത്തിന്റെ പശ്ചാത്തലത്തിലുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടി. വാങ്ചുക് സംസാരിക്കുമ്പോള്‍ അധികം ദൂരെയല്ലാതെ യുദ്ധവിമാനങ്ങള്‍ പറക്കുന്നതു കാണാം. ചൈന ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് അവിടുത്തെ ജനങ്ങളെയാണ്. യാതൊരു മനുഷ്യാവകാശങ്ങളും ഇല്ലാതെ സര്‍ക്കാരിനെ സമ്പന്നരാക്കാനുള്ള തൊഴിലാളികളായാണു ജനങ്ങളെ ചൈന കാണുന്നത്. കോവിഡിനു ശേഷം ഫാക്ടറികള്‍ പൂട്ടി, കയറ്റുമതി നിലച്ചു. തൊഴിലില്ലായ്മ കുതിച്ചുയരുകയാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ അത് ആഗോളതരംഗമാകും. അത് നമ്മുടെ വ്യവസായത്തിനു നല്ലതാണെന്നും വാങ്ചുക് പറഞ്ഞു.

English Summary: "Getting Rid Of My Made-In-China Phone": Man Who Inspired "3 Idiots"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com