ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം വന്നശേഷം സ്കൂളുകൾ തുറക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവൻ ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ ടെലികോണ്‍ഫറന്‍സില്‍ തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. വിക്ടേഴ്‌സ് ചാനലില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ സംപ്രേഷണമുണ്ടാകും.

ഓരോ വിഷയത്തിനും പ്രൈമറി തലത്തില്‍ അര മണിക്കൂറും ഹൈസ്‌കൂള്‍ വിഭാഗത്തിന് ഒരു മണിക്കൂറും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഒന്നര മണിക്കൂറും ദൈര്‍ഘ്യമുള്ള പാഠങ്ങളാണ് സംപ്രേഷണം ചെയ്യുക. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാകുന്നതിന് ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്കായി വായനശാലകള്‍, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.

അധ്യാപകര്‍ക്ക് സ്‌കൂള്‍ തലത്തില്‍ വിവിധ സംവിധാനങ്ങള്‍ മുഖേന പഠനപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിന് തടസമില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആറാം പ്രവൃത്തി ദിന കണക്കെടുപ്പ്, നിയമനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനം വന്നതിനു ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും യോഗം തീരുമാനിച്ചു.

അതേസമയം കഴിഞ്ഞ ദിസങ്ങളില്‍ പൂര്‍ത്തിയായ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് എല്ലാ ജില്ലകളിലും മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ അനുവദിക്കും. 26, 27, 28 തീയതികളിലെ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി സേ പരീക്ഷയോടൊപ്പം അവസരം നല്‍കും. രണ്ടാംഘട്ട മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് തുടങ്ങും. 

English Summary: Covid 19: Teaching switches to online mode, online classes will begin on june 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com