ADVERTISEMENT

ന്യൂഡൽഹി∙ ചാരവൃത്തിയിൽ ഉൾപ്പെട്ട പാക്ക് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യേഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കമ്മിഷനിലെ വീസാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അബീദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരെയാണ് പുറത്താക്കിയത്.

‘നയതന്ത്ര ദൗത്യത്തിലെ അംഗങ്ങൾ എന്ന നിലയിൽ, അവരുടെ പദവിക്ക് അനുയോജ്യമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് സർക്കാർ ഈ രണ്ട് ഉദ്യോഗസ്ഥരെയും പുറത്താക്കുന്നു’ – വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിരുന്ന ഇവർ പാക്കിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിനു (ഐഎസ്ഐ) വേണ്ടി പ്രവർത്തിച്ചെന്നാണ് ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന്റെ കണ്ടെത്തൽ. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഞായറാഴ്ച ഇവരെ പിടികൂടി 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു.

English Summary: 2 Spies In Pak Visa Section Caught In Delhi, To Leave India In 24 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com