ADVERTISEMENT

കേപ് കനാവെറൽ (യുഎസ്) ∙ നാസയുടെ രണ്ടു ഗഗനചാരികളുമായി സ്പേസ് എക്സിന്റെ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. കെന്നഡി സ്പേസ് സെന്ററിലെ പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.16നാണ് ക്രൂ ഡ്രാഗൺ കാപ്സൂൾ ബഹിരാകാശ നിലയത്തിലെത്തിയത്. ഇക്കാര്യം സ്പേസ് എക്സ് ട്വിറ്ററിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദൗത്യം വിജയമാണെന്നും അവർ അറിയിച്ചു.

അമേരിക്കൻ ബഹിരാകാശചരിത്രത്തിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന സ്പെയ്സ് എക്സ് പേടക വിക്ഷേപണം രണ്ടാം ശ്രമത്തിലാണ് വിജയകരമായത്. കെന്നഡി സ്പേസ് സെന്ററിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞു 3.22നായിരുന്നു ഫാൽക്കൺ 9 റോക്കറ്റിൽ വിജയകരമായ വിക്ഷേപണം.

നാസയുടെ ഡഗ് ഹർലിയും ബോബ് ബെൻകനുമാണു യുഎസ് മണ്ണിൽനിന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു സ്വകാര്യകമ്പനിയുടെ ബഹിരാകാശപേടകത്തിൽ യാത്ര തിരിച്ചത്. 9 വർഷത്തെ ഇടവേളയ്ക്കു ശേഷം യുഎസിൽനിന്നു ബഹിരാകാശയാത്രികരെ അയയ്ക്കുന്ന സുവർണനിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും എത്തിയിരുന്നു.

English summary: SpaceX Craft With NASA Astronauts Docks With International Space Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com