ADVERTISEMENT

കൊച്ചി∙ എറണാകുളം ജില്ലയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച വനിതാ പൈലറ്റ് ക്വാറന്റീൽ ലംഘിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ. പ്രോട്ടോക്കോൾ പ്രകാരം വിമാന യാത്ര കഴിഞ്ഞു നടത്തുന്ന പരിശോധന ഫലം നെഗറ്റീവാണെങ്കിൽ ജീവനക്കാർക്ക് ഹോട്ടലിൽനിന്നു വീടുകളിലേക്കു പോകുന്നതിനു തടസമില്ല.

ഇതു പ്രകാരം പരിശോധന ഫലം നെഗറ്റീവായതിനുശേഷമാണ് അവർ വീട്ടിലേക്കു പോയത്. തുടർന്നാണ് ഇവർ തേവര മാർക്കറ്റിലും സൂപ്പർ മാർക്കറ്റിലും എടിഎമ്മിലുമെല്ലാം എത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിക്കുന്നതും ആശുപത്രിയിലാക്കുന്നതും.

സാധാരണ നിലിയിൽ വിമാന ജീവനക്കാർക്ക് യാത്ര കഴിഞ്ഞ് എത്തുമ്പോഴും അടുത്ത യാത്രയ്ക്കു മുമ്പും പരിശോധനകൾ നടത്തുന്നതാണ് പതിവ്. യാത്ര കഴിഞ്ഞെത്തിയപ്പോൾ നടത്തിയ പരിശോധന നെഗറ്റീവായതിനെ തുടർന്നാണ് വീട്ടിലെത്തിയതെങ്കിൽ അടുത്ത യാത്രയ്ക്കു മുമ്പു നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. നിലവിലുള്ള പ്രോട്ടോകോൾ പാലിച്ച് മാത്രം വീട്ടിലെത്തുകയും യാത്രകള്‍ നടത്തുകയും ചെയ്തതിൽ അപാകതയില്ല എന്നാണ് എയർ ഇന്ത്യ വിശദീകരിക്കുന്നത്. 

pilot-root-map

English Summary : Pilot hasn't violate quarantine, confirms Air India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com