ADVERTISEMENT

തിരുവനന്തപുരം∙ അനിശ്ചിത്വത്തിനൊടുവില്‍ കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിച്ചു. തിരുവനന്തപുരം കുമാരപുരം ഓര്‍ത്തഡോക്സ് പള്ളിയുടെ മലമുകളിലെ സെമിത്തേരിയിലാണ് ഫാദര്‍ കെ.ജി.വര്‍ഗീസിന്റെ മൃതദേഹം സംസ്കരിച്ചത്. മൃതദേഹം അടക്കം ചെയ്യുന്നതിനെതിരെ ഇന്നും നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയെങ്കിലും മേയറും എംഎല്‍എയുമടക്കമുള്ളവരെത്തി ചര്‍ച്ച നടത്തി പ്രതിഷേധക്കാരെ മടക്കിയയച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുമാരപുരം ഓര്‍ത്തഡോക്സ് പള്ളിയുടെ മലമുകളിലെ സെമിത്തേരിയിലാണ് കുഴിമാടമൊരുക്കിയത്. മൃതദേഹം സംസ്കരിക്കുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്കുനേരെ ഇന്നും പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയറും വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെപ്രശാന്തും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചു.

fr-varghese-covid

മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന ഫാദർ കെ.ജി.വർഗീസ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.20 നാണ് മരിച്ചത്. ന്യൂമോണിയ ബാധിതനായതിനാൽ സ്രവ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. 

നന്ദന്‍കോട് പള്ളിയുടെ  മലമുകളിലെ സെമിത്തേരിയിൽ സംസ്കാരം നടത്താൻ തീരുമാനിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം അനുമതി നല്‍കി. പിന്നീട് മൃതദേഹം സംസ്കരിക്കാന്‍ കുമാരപുരം ഇടവക തയാറാകുകയായിരുന്നു. എന്നാല്‍ വൈദികന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന് അറിയാത്തത് ഇപ്പോഴും ആശങ്കയേറ്റുന്നു.

English Summary: Funeral held of priest who died of COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com