കേരളം പഴയപടിയായോ? ‘അൺലോക്കിൽ’ നിയന്ത്രണങ്ങൾ എവിടെ? അറിയേണ്ടതെല്ലാം

SHARE

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഹോട്സ്പോട്ട്, കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ജൂൺ എട്ടു മുതൽ പുർണമായി തുറന്നു പ്രവർത്തിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. എല്ലാ ജീവനക്കാരും ഹാജരാകണം. യാത്രാ സൗകര്യമില്ലാത്തതിനാൽ മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരുന്നവർ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം. ഇനി ഉത്തരവുണ്ടാകുന്നതു വരെ ശനിയാഴ്ചകളിലെ അവധി തുടരുമെന്നും സർക്കാർ അറിയിച്ചിരുന്നു.

കൃത്യമായ നിയന്ത്രണങ്ങൾ പാലിച്ചുവേണം ‘അൺലോക്’ കാലത്തേക്കു പ്രവേശിക്കേണ്ടതെന്നും സർക്കാർ നിർദേശമുണ്ടായിരുന്നു. 65 വയസ്സിനു മുകളിലുള്ളവർ, 10 വയസ്സിനു താഴെയുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖമുള്ളവർ എന്നിവർ വീട്ടിൽതന്നെ കഴിയണം. പൊതുസ്ഥലങ്ങളിൽ കുറഞ്ഞത് 6 അടി അകലം പാലിക്കണം. മാസ്ക് ധരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം. സാധ്യമായ സ്ഥലങ്ങളിലെല്ലാം സാനിറ്റൈസർ ഉപയോഗിക്കണം തുടങ്ങിയവയായിരുന്നു പ്രധാന നിർദേശങ്ങൾ. എന്നാൽ ലോക്‌ഡൗണിൽ ഇളവു വന്നതോടെ പലരും ഇവ മറന്ന മട്ടാണ്. നിയന്ത്രണങ്ങൾ ഉണ്ടെന്ന കാര്യം പോലും അറിയാത്ത രീതിയിലാണു പലരുടെയും പ്രവർത്തനം. അവർക്കുള്ള ഓർമപ്പെടുത്തലാണു താഴെ. ‘അൺലോക്’ കാലത്തെ സർക്കാർ നിർദേശങ്ങൾ ഡൗൺലോഡ് ചെയ്തെടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാവുന്ന കാർഡുകളായാണു തയാറാക്കിയിരിക്കുന്നത്.

English Summary: Post Lockdown guidelines and restrictions in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.