പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന അപ്രായോഗികം; കേരളത്തെ തള്ളി കേന്ദ്രം

kollam-truenat-machine
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി∙ പ്രവാസികൾക്ക് ട്രൂനാറ്റ് കോവിഡ് പരിശോധന അപ്രായോഗികമെന്ന് കേന്ദ്രം. സംസ്ഥാന സർക്കാർ നിര്‍ദേശിച്ച പരിശോധന ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. ട്രൂനാറ്റ് പരിശോധന പ്രായോഗികമല്ലെന്ന് ചീഫ് സെക്രട്ടറിയെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കേരളത്തിലേക്കു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കു കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതു വിവാദമായതിനു പിന്നാലെ കോവിഡ് പരിശോധനയ്ക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് കേരള സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഇതു പ്രായോഗികമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സൗദിയില്‍ ഈ പരിശോധന നടത്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കുക അത്ര എളുപ്പമല്ലെന്ന് അവിടുത്തെ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. വിമാന കമ്പനികളുടെ സഹകരണവും ഇന്ത്യന്‍ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്താണ് ട്രൂനാറ്റ് പരിശോധന

കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന റാപിഡ് ആന്റി ബോഡി കിറ്റുകളെപോലെ വേഗത്തില്‍ പരിശോധനാ ഫലം ലഭിക്കുന്നതും ചെലവു കുറഞ്ഞതുമാണ് ട്രൂനാറ്റ് പരിശോധന. ആന്റിബോഡി കിറ്റുകളേക്കാല്‍ കൃത്യതയും ആരോഗ്യ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. മൂന്നു തരത്തിലുള്ള പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടത്തുന്നത്. ആര്‍ടി പിസിആര്‍ പരിശോധ, റാപ്പിഡ് ആന്റി ബോഡി കിറ്റ് ഉപയോഗിച്ചുള്ള പരിശോധന, ട്രൂനാറ്റ് പരിശോധന. ഏറ്റവും കൃത്യതയുള്ളത് ആര്‍ടി പിസിആര്‍ പരിശോധനയ്ക്കാണ്. 

റാപ്പിഡ് ആന്റി ബോഡി കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് കാര്യമായ കൃത്യത അവകാശപ്പെടാനാകില്ല. അതിനാല്‍ സാംപിളുകള്‍ വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയേ ഫലം ഔദ്യോഗികമായി പുറത്തുവിടൂ. സംസ്ഥാനത്ത് വ്യാപകമായി നടത്തിയ ആന്റി ബോഡി പരിശോധനയുടെ ഫലം പുറത്തിവിടാത്തതിന്റെ കാരണവും ഇതാണ്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുശേഷം ഫലം പുറത്തുവിടാനാണ് അധികൃതരുടെ തീരുമാനം. 

ആന്റി ബോഡി ടെസ്റ്റിനേക്കാല്‍ കൃത്യത ട്രൂനാറ്റ് ടെസ്റ്റിനുണ്ടെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 2 മണിക്കൂറില്‍ ഫലം അറിയാം. ട്രൂനാറ്റ് ടെസ്റ്റിലൂടെ ഒരു സമയം 2 സാംപിളുകളെ പരിശോധിക്കാന്‍ കഴിയൂ. ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ഫലമറിയാന്‍ ചുരുങ്ങിയത് 5 മണിക്കൂറെടുക്കും. ആര്‍ടിപിസിആര്‍ മെഷീന്റെ ശേഷി അനുസരിച്ച് 45 സാംപിളുകള്‍വരെ പരിശോധിക്കാം

English Summary: Center says Trunet Test is impractical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA