ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,933 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് െചയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,40,215 ആയി ഉയർന്നു (4.4 ലക്ഷം). 312 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 14,011 ആയി. രാജ്യത്ത് നിലവിൽ 1,78,014 പേർ ചികിത്സയിലാണ്. ഇതുവരെ 2,48,190 പേർ രോഗമുക്തരായി.

ഏറ്റവും കൂടുതൽ കേസുകളുള്ള മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 1,35,796 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 6,283 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണത്തിൽ ഡൽഹി രണ്ടാം സ്ഥാനത്തെത്തി. 62,655 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,233 പേർ മരിച്ചു. മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 62,087 ആയി. ഇതുവരെ 794 പേർ മരിച്ചു. ഗുജറാത്തിൽ ഇതുവരെ 27,825 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ മരിച്ചവരുടെ എണ്ണം 1,684 ആയി.

ഉത്തർപ്രദേശിൽ 18,322 കേസുകളും രാജസ്ഥാനിൽ 15,232 കേസുകളും റിപ്പോർട്ട് െചയ്തിട്ടുണ്ട്. ബംഗാളിൽ ഇതുവരെ 14,358 പേർക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ ആകെ കേസുകളുടെ എണ്ണം 12,078 ആയി. ഹരിയാനയിൽ 11,025 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

English Summary: Coronavirus Cases In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com