ADVERTISEMENT

തിരുവനന്തപുരം∙ ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദുരന്ത പ്രതിരോധവകുപ്പിന്റെ അനുമാനം ഇപ്പോഴത്തെ രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ്. താജിക്കിസ്ഥാനില്‍ നിന്നെത്തിയവരില്‍ 18.9 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

കോവിഡ് ചികില്‍സയിലുള്ളവരുടെ എണ്ണം കൂടിയസാഹചര്യത്തില്‍ അതീവജാഗ്രത വേണം. പുറത്തുനിന്നു വന്നവരില്‍ ഏഴുശതമാനം പേരില്‍ നിന്നാണ് രോഗം പടര്‍ന്നത്. ആന്റിബോഡി ടെസ്റ്റ് നെഗറ്റീവ് ആയാലും പിന്നീട് കോവിഡ് ഉണ്ടായേക്കാം. പുറത്തുനിന്നുവരുന്ന എല്ലാവരും കര്‍ശനമായ സമ്പര്‍ക്കവിലക്ക് പാലിക്കണം. ബ്രേക്ക് ദ് ചെയിന്‍ ക്യാംപയ്ന്‍ അതിശക്തമായ മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. 

29 കോവിഡ് ആശുപത്രികളും 29 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും സജ്ജമാണ്. 8537 കിടക്കകളും 872 ഐസിയുകളും 482 വെന്റിലേറ്ററുകളും ക്രമീകരിച്ചു. രോഗികള്‍ കൂടുന്ന മുറയ്ക്ക് കൂടുതല്‍ ആശുപത്രികളും കിടക്കകളും സജ്ജമാക്കും.  എല്ലാവരും സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. കോവിഡ് കേസുകളുടെ ഉറവിടം കണ്ടെത്താന്‍ ഇത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Covid-19 peak likely in August says Kerala CM Pinarayi Vijayan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com