ADVERTISEMENT

പട്‌ന ∙ രണ്ടു ദിവസമായുള്ള ഇടിമിന്നലിലും പേമാരിയിലും ബിഹാറിൽ 83 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റു, വ്യാപകമായി വസ്തുവകകൾക്ക് നാശനഷ്ടമുണ്ടായി. 23 ജില്ലകളിലാണ് മിന്നലേറ്റുള്ള മരണങ്ങളുണ്ടായത്. ഗോപാൽഗഞ്ചിൽ മാത്രം 13 പേർ മരിച്ചതായും സർക്കാർ വ്യക്തമാക്കി.

നവാഡ, മധുബനി (എട്ട് വീതം), സിവാൻ, ഭാഗൽപുർ (ആറ് വീതം), ഈസ്റ്റ് ചമ്പാരൻ, ദർഭംഗ, ബങ്ക (അഞ്ച് വീതം), ഖഗാരിയ, ഔറംഗാബാദ് (മൂന്ന് വീതം), വെസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച്, ജെഹനാബാദ്, ജാമുയി, പൂർണിയ, സുപോൾ, ബക്സർ, കൈമൂർ (രണ്ട് വീതം), സമസ്തിപുർ, ഷിയോഹർ, സരൺ, സിതാമർഹി, മാധേപുര (ഓരോന്ന് വീതം) എന്നിവിടങ്ങളിലും മരണങ്ങളുണ്ടായി. 20 ലധികം പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

rain-image

സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ ആശ്രിതർക്കു നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥ കുറച്ച് ദിവസത്തേക്ക് തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നേപ്പാളിന്റെ അതിർത്തിയിൽ കനത്ത തോതിലുൾപ്പെടെ ഏതാനും ദിവസത്തേക്കു സംസ്ഥാനത്തെ 38 ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. 

English Summary: 83 Killed In Lightning Strikes, Thunderstorms In Bihar, Many Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com