ADVERTISEMENT

പാലക്കാട്∙ അലനല്ലൂര്‍ ഭീമനാട് വടശ്ശേരിപ്പുറത്ത് മാനസിക പ്രശ്നമുള്ള മാതാവ് ഏഴ് വയസുള്ള മകനെ കുത്തി കൊന്നു. 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പുറത്തേക്കു വലിച്ചെറിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. 

നാലകത്ത് വീട്ടില്‍ ഹംസയുടെ മകള്‍ ഹസ്നത്ത് (32) ആണ് തന്റെ മകന്‍ ഇര്‍ഫാന്‍(7)നെ കൊലപ്പെടുത്തിയത്. ആലുവ സ്വദേശി സക്കീര്‍ ഹുസൈനാണ് ഭര്‍ത്താവ്. സംഭവം നടക്കുമ്പോള്‍ മാതാവും രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ പുറത്തു നിന്നും ചെറിയ കുട്ടിയുടെ കരച്ചില്‍കേട്ട് എത്തിയ നാട്ടുകാർ എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

English Summary : Mentally challenged mother killed 7 year old son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com