sections
MORE

യുഎസിൽ മലയാളിക്കുനേരെ വംശീയ അധിക്ഷേപം; ഇരയായത് റാന്നി സ്വദേശി

SHARE

വാഷിങ്ടൻ∙ യുഎസിൽ വംശീയ അധിക്ഷേപം മലയാളിക്കെതിരെയും. റാന്നി സ്വദേശിയായ വിദ്യാര്‍ഥിയെയാണ് ന്യൂയോര്‍ക് സിറ്റിയിലെ പോസ്റ്റ് ഓഫിസില്‍ വെള്ളക്കാരന്‍ അധിക്ഷേപിച്ചത്. നീ നിയമവിരുദ്ധ കുടിയേറ്റക്കാരനാണെന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം. സാമൂഹിക നിയന്ത്രണമുള്ളതിനാല്‍ പോസ്റ്റ് ഓഫിസിനു പുറത്തു ക്യൂ നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥി.

ഈ നാട്ടില്‍ ജനിച്ച താന്‍ എന്തിന് മടങ്ങിപ്പോവണമെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. ജോര്‍ജ് ഫ്ലോയിഡ് കൊലപാതകത്തിനുശേഷം യുഎസില്‍ വംശീയ ആക്രമണങ്ങള്‍ കൂടിവരികയാണ്. ന്യൂ മെക്സിക്കോയിലെ സാന്റാ ഫെയില്‍ ഇന്നലെ ഇന്ത്യ പാലസ് റസ്റ്ററന്റ് ആക്രമിക്കപ്പെട്ടിരുന്നു. സിഖുകാരനായ ബല്‍ജിത് സിങ് ആണ് റസ്റ്ററന്റ് ഉടമ.

English Summary : US native showered racist words against malayali student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA