ADVERTISEMENT

ന്യൂയോർക്ക് ∙ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണു മാനത്തുനിന്നു മിന്നൽ ഭൂമിയിലേക്കു പതിക്കുക. പൊടുന്നനെ പ്രത്യക്ഷപ്പെട്ടു മറയുന്ന മിന്നലിന് എത്ര ദൂരം സഞ്ചരിക്കാനാകും? ബ്രസീലിൽ 700 കിലോമീറ്ററിലധികം സഞ്ചരിച്ച ഒരൊറ്റ മിന്നൽ കാലാവസ്ഥാ നിരീക്ഷകരുടെ ഇടയിൽ ‌താരമായിരിക്കുകയാണ്. കൊച്ചിയിൽ നിന്ന് മാലദ്വീപ് വരെയുള്ള ഏകദേശ ആകാശദൂരത്തിന് തുല്യമാണ് ഈ മിന്നൽ ഒറ്റമിന്നലായി സഞ്ചരിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ 31ന് തെക്കൻ ബ്രസീലിലുണ്ടായ മിന്നലാണ് 700 കിലോമീറ്ററിലധികം (400 മൈൽ) ദൂരം വ്യാപിച്ചത്. ഏറ്റവും ദൈർഘ്യമേറിയ ദൂരം യാത്ര ചെയ്ത മിന്നലായി ഇതു പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചതായി യുഎൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഒറ്റത്തവണ ഏറെ ദൂരം സഞ്ചരിക്കുകയും കൂടുതൽ നേരം നിലനിൽക്കുകയും ചെയ്ത മിന്നലിന്റെ പുതിയ രണ്ടു ലോക റെക്കോർഡുകൾ ബ്രസീലിലും അർജന്റീനയിലുമാണെന്നു കാലാവസ്ഥാ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) വിദഗ്ധ സമിതി പറഞ്ഞു.

Lightning

2019 ലെ മിന്നലുകളുടെ പുതിയ റെക്കോർ‌ഡുകൾ‌ മുൻപു റെക്കോർ‌ഡ് സൃഷ്ടിച്ച മിന്നലുകളുടെ ഇരട്ടിയിലധികം വലുപ്പവും ദൈർ‌ഘ്യവും ഉള്ളതാണ്. 2019 മാർച്ച് നാലിന് വടക്കൻ അർജന്റീനയിൽ തുടർച്ചയായി വികസിച്ച ഒരു മിന്നൽ 16.73 സെക്കൻഡാണ് നീണ്ടുനിന്നത്. 2012 ഓഗസ്റ്റിൽ തെക്കൻ ഫ്രാൻസിൽ 7.74 സെക്കൻഡ് നീണ്ടതായിരുന്നു ഇതുവരെയുള്ള ദൈർഘ്യമേറിയ മിന്നൽ. യുഎസ് സംസ്ഥാനമായ ഒക്‌ലഹാമയിൽ 2007 ജൂണിൽ 321 കിലോമീറ്റർ (199.5 മൈൽ) പിന്നിട്ട മിന്നലായിരുന്നു ദൂരത്തിൽ മുൻപുള്ള റെക്കോർഡ്. 

lightning-in-volcano-eruption

English Summary: Single lightning flash stretching over 700 kms across Brazil in 2019 creates new record: UN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com