ADVERTISEMENT

ലോകത്തെ വിറപ്പിച്ച പുതിയ കൊറോണ വൈറസ് ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് 2020 ജനുവരി 30നാണ്. ചൈനയിലെ വുഹാനിൽനിന്നെത്തിയ തൃശൂർ സ്വദേശി മെഡിക്കൽ വിദ്യാർഥിനിക്കായിരുന്നു കോവിഡ്-19 രോഗം സ്ഥീരികരിച്ചത്. ഇന്ത്യയിലും കേരളത്തിലും കോവിഡ് സ്ഥിരീകരിച്ച് ജൂൺ 28നു 150 ദിവസം തികഞ്ഞു. നിലവിൽ സംസ്ഥാനത്തെ 14 ജില്ലകളിലെയും അവസ്ഥ എന്താണ്? എവിടെയാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ? കോവിഡ് പടരുന്നതു നിയന്ത്രിച്ചെന്നു തെളിയിക്കുന്ന ‘ഫ്ലാറ്റൻ ദ് കർവ്’ കേരളം ഫലപ്രദമായി കൈവരിച്ചോ? താഴെയുള്ള ഗ്രാഫുകൾ നൽകും വിശദീകരണം.

ജൂൺ 27 വരെ കേരളത്തിൽ ആകെ 4071 പേർക്കാണ് കോവി‍ഡ് സ്ഥിരീകരിച്ചത്. 2108 പേർക്ക് രോഗം ഭേദമായി, 22 പേർ മരിച്ചു. നിലവിൽ 1939 പേരാണ് സംസ്ഥാനത്തു ചികിത്സയിലുള്ളത്. പാലക്കാട് ജൂൺ 5ന് രോഗം സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശി മുങ്ങിയിരുന്നു. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച ഒരാൾ ജൂൺ 15ന് മഹാരാഷ്ട്രയിലേക്കു മാറുകയും ചെയ്തു. ഇരുവരെയും കേരളത്തിന്റെ ആകെ കണക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മാർച്ച് 13ന് ഒറ്റയടിക്ക് മൂന്നു പേർക്കാണ് തിരുവനന്തപുരത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. വർക്കലയിൽ എത്തിയ ഇറ്റലിക്കാരനായ വിനോദസഞ്ചാരി, ബ്രിട്ടനിൽനിന്നും ഇറ്റലിയിൽനിന്നും എത്തിയ തിരുവനന്തപുരം സ്വദേശികൾ എന്നിവർക്കാണു രോഗം സ്ഥിരീകരിച്ചത്.

ജൂൺ 27 വരെ ജില്ലയിൽ ആകെ 194 കേസുകൾ സ്ഥിരീകരിച്ചു, 120 പേർക്ക് ഭേദമായി, 4 പേർ മരിച്ചു. ജൂൺ 3നാണ് ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്– 14 പേർക്ക്. ജൂൺ 10നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–73. നിലവിൽ 70 പേര്‍ ചികിത്സയിലുണ്ട്. 

മാർച്ച് 27നാണ് കൊല്ലത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. മാർച്ച് 18ന് ദുബായിൽനിന്നെത്തിയ പ്രാക്കുളം സ്വദേശി(47)ക്കായിരുന്നു രോഗം. ജില്ലയിൽ ഇതുവരെ 310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 116 പേർക്ക് ഭേദമായി, 2 പേർ മരിച്ചു.

ജൂൺ 20നാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്–24. ജൂൺ 26നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–195. നിലവിൽ 192 പേര്‍ ചികിത്സയിലുണ്ട്. 

ഇറ്റലിയിൽനിന്നെത്തിയ മൂന്നംഗ കുടുംബത്തിനും ബന്ധുക്കൾക്കുമുൾപ്പടെ റാന്നിയിൽ 5 പേർക്കാണ് ആദ്യമായി പത്തനംതിട്ട ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 9നായിരുന്നു അത്. ജില്ലയിൽ ഇതുവരെ 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 97 പേർക്ക് ഭേദമായി. ഒരാൾ മരിച്ചു.

ജൂൺ 23നാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്–27. ജൂൺ 26നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–185. നിലവിൽ 174 പേര്‍ ചികിത്സയിലുണ്ട്.

ഇന്ത്യയിലെ രണ്ടാമത്തെ കോവിഡ് കേസും ആലപ്പുഴയിൽ ആദ്യത്തേതും ഫെബ്രുവരി 2ന് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥിക്കായിരുന്നു രോഗം. ജില്ലയിൽ ഇതുവരെ 276 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 106 പേർക്ക് ഭേദമായി, ഒരാൾ മരിച്ചു.

ജൂൺ 26നാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്–21. ജൂൺ 27നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–169. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണവും അതുതന്നെ.

മാർച്ച് 15ന് ആണ് ഇടുക്കിയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരനായിരുന്നു രോഗം. ജില്ലയിൽ ഇതുവരെ 100 പേർക്ക് രോഗം സ്ഥിരീകരിച്ചു, 50 പേർക്ക് ഭേദമായി, ആരും മരിച്ചിട്ടില്ല.

ജൂൺ 21നാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്–11. ജൂൺ 25നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–56. നിലവിൽ 50 പേര്‍ ചികിത്സയിലുണ്ട്. 

ഇറ്റലിയിൽനിന്നു മടങ്ങിയ പത്തനംതിട്ട റാന്നി സ്വദേശികളിൽനിന്ന് ചെങ്ങളം സ്വദേശി യുവാവിനും ഭാര്യയ്ക്കും രോഗം പകർന്നു കിട്ടിയതിലൂടെയാണ് കോട്ടയത്തെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. യുവാവിന്റെ ഭാര്യാ പിതാവും മാതാവും സഹോദരനും ഇറ്റലിയിൽനിന്നു നെടുമ്പാശേരിയിൽ എത്തിയപ്പോൾ കാറുമായെത്തി റാന്നിയിലെ വീട്ടിലേക്ക് കൊണ്ടുപോയതായിരുന്നു. മാർച്ച് 10ന് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇതുവരെ 212 പേർക്കാണ് രോഗം ബാധിച്ചത്, 94 പേർക്ക് ഭേദമായി, ആരും മരിച്ചിട്ടില്ല. ജൂൺ 26നാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്–18. ജൂൺ 27നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–118. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണവും അതുതന്നെ.

ബ്രിട്ടനിൽനിന്നെത്തിയ ടൂറിസ്റ്റുകളിലൂടെ മാർച്ച് 20നാണ് എറണാകുളത്ത് ആദ്യ കോവിഡ് സ്ഥിരീകരിക്കുന്നത്. മാർച്ച് ആറിനാണ് 19 അംഗ സംഘം നെടുമ്പാശേരിയിൽനിന്ന് വില്ലിങ്‌ടൻ ഐലൻഡിലും ഫോർട്ട് കൊച്ചിയിലുമെത്തിയത്. ഇവരിൽ 6 പേർക്കാണ് 20ന് കോവിഡ് സ്ഥിരീകരിച്ചത്.

ജില്ലയിൽ ഇതുവരെ 229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 76 പേർക്ക് ഭേദമായി, ഒരാൾ മരിച്ചു. ജൂൺ 22നും 27നുമാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്–14 വീതം. ജൂൺ 27നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–152. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണവും അതുതന്നെ.

തൃശൂരിൽ ജൂൺ 27 വരെ 356 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 203 പേർക്ക് രോഗം ഭേദമായി. 3 പേർ മരിച്ചു. ജൂൺ എട്ടിനാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്– 27 പേർക്ക്.

ജൂൺ 13നും 16നുമായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–162 പേർ. നിലവിൽ 150 പേര്‍ ചികിത്സയിലുണ്ട്.

ദുബായി‍ൽ നിന്നെത്തി ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഐസലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന വ്യക്തിക്കാണു പാലക്കാട് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 20നു നാട്ടിലെത്തിയ ഇദ്ദേഹത്തെ രോഗലക്ഷണം കാരണം 21ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 228 പേർക്ക് ഭേദമായി, ഒരാൾ മരിച്ചു.

ജൂൺ അഞ്ചിനാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്–40. ജൂൺ 27നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–267. നിലവിലെ രോഗികളുടെ എണ്ണവും അതാണ്.

കരിപ്പൂർ വിമാനത്താവളം വഴിയെത്തിയ വാണിയമ്പലം സ്വദേശിനി(60)യ്ക്കും കൊച്ചിയിൽ വിമാനമിറങ്ങിയ അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിനി(60)യ്ക്കുമാണ് മലപ്പുറത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്– മാർച്ച് 16ന്. മാർച്ച് 9നാണ് വാണിയമ്പലം സ്വദേശി മലപ്പുറത്തെത്തിയത്. മാർച്ച് 12ന് ചെമ്രക്കാട്ടൂർ സ്വദേശിനിയും.

ജില്ലയിൽ ഇതുവരെ 450 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 231 പേർക്ക് ഭേദമായി, 3 പേർ മരിച്ചു. ജൂൺ 27നാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്–47. ജൂൺ 20നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–221. നിലവിൽ 216 പേര്‍ ചികിത്സയിലുണ്ട്. 

ദുബായില്‍നിന്നു തിരിച്ചെത്തിയ കുഞ്ഞോം സ്വദേശി(48)ക്കാണ് വയനാട്ടിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ദുബായിൽനിന്ന് അബുദാബി വഴി മാർച്ച് 22നാണ് ഇദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. മാർച്ച് 26ന് രോഗം സ്ഥിരീകരിച്ചു. വയനാട്ടിൽ ഇതുവരെ 90 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 46 പേർക്ക് ഭേദമായി, ഒരാൾ മരിച്ചു.

ജൂൺ 2നും 9നുമായിരുന്നു ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്– 6 വീതം. ജൂൺ 27നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്– 43. നിലവിൽ ചികിത്സയിലുള്ളതും അത്രയും പേർ. 

ഉംറ കഴിഞ്ഞു അബുദാബി വഴി നാട്ടിലെത്തിയ കൊടുവള്ളി കിഴക്കോത്ത് സ്വദേശിനി(47)ക്കും ദുബായിൽനിന്നെത്തിയ വേളം സ്വദേശി(28)ക്കുമാണ് കോഴിക്കോട് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. കൊടുവള്ളി സ്വദേശിനി മാർച്ച് 13നും വേളം സ്വദേശി മാർച്ച് 13നുമാണ് കരിപ്പൂരെത്തിയത്. മാർച്ച് 22ന് ഇരുവർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ജില്ലയിൽ ഇതുവരെ 242 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 162 പേർക്ക് ഭേദമായി, ഒരാൾ മരിച്ചു. ജൂൺ 8നാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്–13. ജൂൺ 23നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–106. നിലവിൽ 79 പേര്‍ ചികിത്സയിലുണ്ട്. 

ദുബായിൽനിന്ന് മാർച്ച് അഞ്ചിന് കരിപ്പൂരെത്തിയ വ്യക്തിക്കാണ് കണ്ണൂരിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ടാക്സിയുമായി എത്തിയ ഭാര്യയ്ക്കും മകനും അമ്മാവനുമൊപ്പമാണ് ഇദ്ദേഹം നാട്ടിലേക്കു മടങ്ങിയത്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും തുടർപരിശോധനയിൽ മാർച്ച് 9ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കണ്ണൂരിൽ ഇതുവരെ 411 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 27 പേർക്ക് ഭേദമായി, 4 പേർ മരിച്ചു. ജൂൺ 24നായിരുന്നു ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്– 17 പേർക്ക്. ജൂൺ 26നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–135. നിലവിൽ 133 പേര്‍ ചികിത്സയിലുണ്ട്. 

വുഹാനിൽനിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി മെഡിക്കൽ വിദ്യാർഥിക്കാണ് ഫെബ്രുവരി 2ന് കാസർകോട് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ 433 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 305 പേർക്ക് ഭേദമായി, ആരും മരിച്ചിട്ടില്ല.

മാർച്ച് 27നാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്–34. ഏപ്രിൽ 9നായിരുന്നു ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്–155. നിലവിൽ 128 പേര്‍ ചികിത്സയിലുണ്ട്. 

English Summary: 150 Days of Kerala Coronavirus, Covid19 in Kerala; all Districts' Situation-Live Stats Infographics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com