ADVERTISEMENT

തിരുവനന്തപുരം∙ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്‌ഡൗൺ സർക്കാർ പിൻവലിച്ചു. സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച അനുവാദമുണ്ടാകും. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകൾ അനുവദിച്ചിരുന്നു.

മദ്യശാലകൾക്കും പ്രവർത്തനാനുമതി നൽകിയിരുന്നു. സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാണ് ഇളവുകൾ നൽകാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. നാളെ മദ്യശാലകൾ തുറക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ബവ്ക്യൂ ആപ്പിൽ ബുക്കിങ് ആരംഭിച്ചു.

കഴിഞ്ഞയാഴ്ച നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായർ സമ്പൂര്‍ണ ലോക്‌ഡൗൺ തുടരേണ്ടെന്ന് സംസ്ഥാനസർക്കാർ തീരുമാനിച്ചത്. എന്നാൽ എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. 

ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. എല്ലാ ദിവസവും രാത്രി 9 മുതല്‍ രാവിലെ അഞ്ചുവരെയുള്ള രാത്രി കര്‍ഫ്യൂ തുടരും.

English Summary: Government decided to withdraw Sunday Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com