ADVERTISEMENT

തിരുവനന്തപുരം∙ മറ്റു സംസ്ഥാനങ്ങളിൽ വിവാഹചടങ്ങുകൾക്കായി പോകുന്നവർ ജില്ലാ കലക്ടറിൽ നിന്നു പാസ് വാങ്ങണമെന്ന് സർക്കാർ. പോകുന്ന സംസ്ഥാനത്തെ പാസും നിർബന്ധമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി.

മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവർക്ക് മാത്രമായിരിക്കും ജില്ലകളിൽ നിന്നു പാസ് അനുവദിക്കുക. വിവാഹസംഘം ശാരീരിക അകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കണം ചടങ്ങിൽ പങ്കെടുക്കേണ്ടത്. വിവാഹ വേദിയല്ലാതെയുള്ള സ്ഥലങ്ങൾ സന്ദർശിക്കരുത്.

മറ്റു സംസ്ഥാനത്ത് കഴിഞ്ഞിരുന്നവർ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്കു വരികയാണെങ്കിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. വധൂവരൻമാർക്കും ഈ നിബന്ധന ബാധകമാണ്. ഇവിടെനിന്ന് പോകുന്നവർ രാത്രി തങ്ങിയശേഷം അടുത്ത ദിവസമാണ് മടങ്ങുന്നതെങ്കിൽ ക്വാറന്റീനിൽ കഴിയണം. മറ്റു സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിലാണ് വിവാഹ ചടങ്ങെങ്കിൽ അനുമതി നൽകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

English Summary: Pass compulsory for outside kerala marriage, govt orders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com