ADVERTISEMENT

ഇന്‍ഡോര്‍∙ മധ്യപ്രദേശില്‍ മുന്‍ ശിവരാജ് സിങ് ചൗഹാന്‍ സിങ് സര്‍ക്കാരിനു തലവേദനയുണ്ടാക്കിയ ലൈംഗികവിവാദങ്ങള്‍ പ്രസിദ്ധീകരിച്ച ടാബ്ലോയിഡിന്റെ ഉടമ ജീതു സോണിയെ ഗുജറാത്തില്‍ അറസ്റ്റ് ചെയ്തു. ബലാത്സംഗം, മനുഷ്യക്കടത്ത്, ഭൂമി പിടിച്ചെടുക്കല്‍, ഭീഷണിപ്പെടുത്തല്‍, തട്ടിപ്പ് തുടങ്ങി നാല്‍പതോളം കേസുകള്‍ ജീതുവിനെതിരെയുണ്ട്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണ മുന്‍പ് ബിസിനസുകാരനായ ജീതുവിന് ഉണ്ടായിരുന്നു. എന്നാല്‍ ലൈംഗിക വിവാദത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടതോടെ ഇരുപാര്‍ട്ടികളും ഇയാളെ കൈവിട്ടു.

ജീതുവിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 1.6 ലക്ഷം രൂപ പൊലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച സ്വദേശമായ ഗുജറാത്തിലെ അമറേലി ജില്ലയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുന്‍ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയെ പിടിച്ചുകുലുക്കിയ ലൈംഗികവിവാദം ഇയാളുടെ ഉടമസ്ഥതയിലുള്ള ടാബ്ലോയിഡില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ജീതു നോട്ടപ്പുള്ളിയായത്. ശിവരാജ് സിങ് ചൗഹാന്റെ ഉപദേശകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസുകാരും വിവാദത്തിന്റെ ചൂടറിഞ്ഞിരുന്നു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിനു ശേഷവും ജീതുവിനെതിരെ നടപടിയുണ്ടായി. ഇയാളുടെ ഡാന്‍സ് ബാര്‍, ബംഗ്ലാവുകള്‍, ഹോട്ടല്‍, റസ്‌റ്റൊറന്റുകള്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. മൂന്നു കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുകയും ചെയ്തിരുന്നു. പരിശോധനയില്‍ 4,000 ഫയലുകളും ലാപ്‌ടോപ്പും നിരവധി മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പ്രമുഖരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ചാറ്റുകളും സ്‌ക്രീന്‍ ഷോട്ടുകളും വിഡിയോ ക്ലിപ്പുകളും കണ്ടെത്തിയിരുന്നു.

English Summary: Businessman Whose Tabloid Published Madhya Pradesh Sex Tapes Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com