sections
MORE

‘കാളപെറ്റു എന്നുകേട്ടാല്‍ കയറെടുക്കുകയല്ല, പാല് കറക്കാന്‍ ഓടുകയാണ് പ്രതിപക്ഷം’

ramesh-chennithala-pinarayi
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ പ്രതിപക്ഷത്തിനു തുടക്കം മുതല്‍ നിഷേധാത്മക നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ പ്രതിപക്ഷം തുടര്‍ച്ചയായി ശ്രമിക്കുന്നു. ജനങ്ങള്‍ പ്രതിസന്ധിയിലായാലും വഴിമുട്ടിയാലും സര്‍ക്കാരിനെ ആക്രമിക്കണമെന്ന മാനസികനിലയാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

പ്രതിപക്ഷനേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും ഏകോദര സഹോദരങ്ങളെപ്പോലെയാണ്. ടെക്നോസിറ്റിയില്‍ കളിമണ്‍ ഖനനം നടത്താന്‍ ഒരു തീരുമാനവുമെടുത്തിട്ടില്ല. കാളപെറ്റു എന്നുകേട്ടാല്‍ കയറെടുക്കുകയല്ല പാല് കറക്കാന്‍ ഓടുകയാണ് പ്രതിപക്ഷം. ഇതുവരെ ഉന്നയിച്ച ആരോപണങ്ങളൊന്നും ക്ലച്ച് പിടിക്കാത്തതിന്റെ ജാള്യമാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary : CM Pinarayi Vijayan against opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA