ADVERTISEMENT

കൊച്ചി∙ നഗ്ന ശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ചുള്ള കേസിൽ രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ നിലപാട് വ്യക്തമാക്കാൻ പൊലീസിന് നിർദേശം നൽകി ഹൈക്കോടതി. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

വെള്ളിയാഴ്ചയാണ് രഹ്ന ഫാത്തിമ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്നും പരാതിക്കു പിന്നിൽ മത, രാഷ്ട്രീയ വൈരാഗ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി. സംഭവത്തിൽ എറണാകുളം സൈബർഡോം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സൗത്ത് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

പോക്സോ ആക്ട് സെക്‌ഷൻ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തത്. വ്യാഴാഴ്ച പനമ്പള്ളിനഗറിൽ രഹ്‌ന താമസിക്കുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വീട്ടിൽനിന്നു കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങൾ, ലാപ്ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തു.

English Summary: High Court on Rehana Fathima Anticipatory Bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com