sections
MORE

എം.ഇ.ഹസൈനാർ സിപിഎം കളമശേരി ഏരിയ സെക്രട്ടറി

m-e-hasinar
എം.ഇ. ഹസൈനാർ
SHARE

കളമശേരി ∙ സിപിഎം കളമശേരി ഏരിയ സെക്രട്ടറിയായി എം.ഇ.ഹസൈനാരെ തിരഞ്ഞെടുത്തു. വി.എ.സക്കീർ ഹുസൈനെ നീക്കിയ ഒഴിവിലേക്കാണു സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കളമശേരി ഏരിയ കമ്മിറ്റിയിലെ മുതിർന്ന അംഗമാണ് ഹസൈനാർ. ദീർഘകാലം തൃക്കാക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ജില്ലയിലെ മികച്ച സഹകാരി കൂടിയായ ഹസൈനാർ അയ്യനാട് സർവീസ് സഹകരണ ബാങ്ക്, കണയന്നൂർ കാർഷിക വികസന ബാങ്ക് എന്നിവയുടെ പ്രസിഡന്റ്, കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

തൃക്കാക്കര സഹകരണ ആശുപത്രി രൂപീകരണവുമായി ബന്ധപ്പെട്ട് നേതൃപരമായ പങ്കുവഹിച്ചു. സഹകരണ രംഗത്തെ ദേശീയ അവാർഡായ സഹകാരിത വിഭൂഷൺ അവാർഡ് കേരളത്തിൽ ആദ്യമായി ലഭിച്ചത് ഇദ്ദേഹത്തിനാണ്. നാലു പതിറ്റാണ്ടിലേറെക്കാലം സഹകരണ രംഗത്ത് പ്രവർത്തിച്ചു. കളമശേരി ബിടിആർ മന്ദിരത്തിൽ നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ കെ.എം.രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ചന്ദ്രൻ പിള്ള, സി.എം.ദിനേശ് മണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എൻ.ഗോപിനാഥ്, സി.കെ.പരീത് തുടങ്ങിയവർ പങ്കെടുത്തു.

English Summary : ME Hasinar elected as Kalamassery area secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA