ADVERTISEMENT

ചെന്നൈ ∙ കോവിഡ് രോഗബാധ ഏറിയതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ ലോക്‌ഡൗൺ നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനം. ജൂലൈ 31 വരെയാണ് ലോക്‌ഡൗൺ നീട്ടിയത്. ആരോഗ്യവിദഗ്ധരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ലോക്‌ഡൗൺ നീട്ടാൻ തീരുമാനിച്ചത്. മഹാരാഷ്ട്രയും ലോക്‌ഡൗൺ ജൂലൈ 31 വരെ നീട്ടിയിരുന്നു.

തമിഴ്നാട്ടിൽ തിങ്കളാഴ്ച 3949 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ചെന്നൈയിൽ മാത്രം 2,167 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം ചെന്നൈയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 86,224 ആയി. തിങ്കളാഴ്ച 62 പേരാണ് കോവിഡ് രോഗബാധയെത്തുടർന്ന് മരിച്ചത്. തമിഴ്നാട്ടിൽ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 1,141 ആയി.

English Summary: Coronavirus, Lockdown extended in Tamil Nadu till July 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com