ADVERTISEMENT

ടിക്ടോക്, ഷെയർഇറ്റ്, ക്യാംസ്കാനർ, യുസി ബ്രൗസർ തുടങ്ങി ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് 59 ആപ്ലിക്കേഷനുകൾ. പലതും ജനത്തിനിടയിൽ അത്രത്തോളം സ്വാധീനം ചെലുത്തുന്നതും ഇന്ത്യയില്‍ കോടിക്കണക്കിനു പേർ ഉപയോഗിക്കുന്നതും. ദേശീയ സുരക്ഷ മുൻനിർത്തി ചൈനീസ് കമ്പനികളുടെ ഈ മൊബൈൽ ആപ്ലിക്കേഷനുകൾ രാജ്യത്തു നിരോധിക്കുമ്പോൾ ഇവയ്ക്ക് പകരം എന്ത് ഉപയോഗിക്കുമെന്ന് ഇപ്പോഴേ തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ചില ആപ്പുകളുടെ പകരം വയ്ക്കാവുന്നവ ചുവടെ...

∙ ടിക്ടോക് – ഇന്ത്യയിൽത്തന്നെ വികസിപ്പിച്ചെടുത്ത ‘മിത്രോം’ (Mitron) ആപ് ആണ് പകരക്കാരനായി വരിക. എന്നാൽ ടിക്ടോക് പോലെ വൻതോതിൽ ആളുകളെ ആകർഷിക്കാൻ മിത്രോമിനു കഴിഞ്ഞിട്ടില്ലെന്നതു പോരായ്മയാണ്. അടുത്തിടെ ഈ ആപ്പിനു പാക്കിസ്ഥാൻ ബന്ധമുണ്ടെന്നു വാർത്തയുണ്ടായിരുന്നു, എന്നാൽ ഇന്ത്യൻ ആപ്നിർമാതാക്കൾ ഇതു തള്ളി. ഇടയ്ക്ക് പ്ലേ സ്റ്റോറിൽനിന്ന് അപ്രത്യക്ഷമായ ആപ് ജൂൺ ആദ്യവാരം തിരികെയെത്തുകയും ചെയ്തു. ടിക്ടോക് താരങ്ങൾക്ക് ഫെയ്സ്ബുക്കിനു കീഴിലെ ഇൻസ്റ്റഗ്രാം ആണ് മികച്ച മറ്റൊരു പകരക്കാരൻ.

∙ യുസി ബ്രൗസർ – ഇന്ത്യയിൽ വളരെയധികം പ്രചാരമുണ്ടെങ്കിലും ഗൂഗിളിന്റെ ക്രോം ബ്രൗസറിന്റെ അത്രയും പ്രാപ്തിയുള്ളതല്ല യുസി ബ്രൗസർ. മോസില്ല ഫയർഫോക്സും മികച്ച മറ്റൊരു പകരക്കാരനാണ്.

∙ ഷെയർഇറ്റ് / എക്സെൻഡർ – ഫോണുകളിൽനിന്നു ഫോണുകളിലേക്ക് ഫയൽ ട്രാൻസ്ഫറിങ്ങിന് ഉപയോഗിക്കുന്നു. ഐഒഎസ് ഉപയോക്താവിന് ബിൽറ്റ് ഇൻ ആയ എയർഡ്രോപ് സംവിധാനം ഉപയോഗിച്ച് ഫയലുകൾ ട്രാൻസ്ഫർ ചെയ്യാം. ആൻഡ്രോയിഡ് ഉപയോക്താവിന് ഗൂഗിളിന്റെ ഫയൽസ് ഗോ ആപ് ഉപയോഗിക്കാം.

∙ ക്യാംസ്കാനർ – മൈക്രോസോഫ്റ്റ് ലെൻസ്, അഡോബി സ്കാൻ എന്നിവ ഉപയോഗിക്കാം.

∙ ഷെയ്ൻ – വനിതകളുടെ വസ്ത്രങ്ങൾക്കു വേണ്ടിയുള്ള പ്ലാറ്റ്ഫോം. നിലവിൽ ഇന്ത്യയിൽ ‘മിന്ത്ര’ കഴിഞ്ഞേയുള്ളൂ ഇത്തരം ഫാഷൻ ആപ്പുകൾക്കു സ്ഥാനം. മിന്ത്രയെ മറികടന്ന് ഇന്ത്യയില്‍ വേരുറപ്പിക്കാൻ അടുത്തകാലത്ത് ഷെയ്നും നിരോധിക്കപ്പെട്ട മറ്റൊരാപ്പായ ‘ക്ലബ് ഫാക്ടറി’യും ശ്രമം തുടങ്ങിയിരുന്നു.

∙ ക്ലബ് ഫാക്ടറി – ഫാഷൻ, സൗന്ദര്യ വർധക, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങളുടെ ഇ – കൊമേഴ്സ് വെബ്സൈറ്റ്. നിലവിൽ ഇന്ത്യയിൽ ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള വൻകിട ഇ – കൊമേഴ്സ് സൈറ്റുകളും മറ്റു സൈറ്റുകളും മികച്ച ഓഫറുകളുമായി പ്രവർത്തിക്കുന്നുണ്ട്.

∙ ഹലോ – പകരം ഉപയോഗിക്കാവുന്നത് ഷെയർചാറ്റ്. ഹലോയുടെ നിരോധനം ഇന്ത്യൻ നിർമിത ആപ്പുകളായ ഷെയർചാറ്റ് പോലുള്ളവയ്ക്ക് പ്രോത്സാഹനം നൽകുമെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

∙ ബ്യൂട്ടി പ്ലസ് – പകരം ഉപയോഗിക്കാവുന്ന കാൻഡി ക്യാമറ, ബി612 ബ്യൂട്ടി ആൻഡ് ഫിൽറ്റർ ക്യാമറ

English Summary: 59 Apps Banned by Government, Here's What You Can Use Instead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com