കൊറോണ വൈറസ്: ഉത്ഭവം തേടി ലോകാരോഗ്യ സംഘടനയുടെ ടീം ചൈനയിലേക്ക്

tedros-adhanom-ghebreyesus
ടെഡ്രോസ് അദാനം ഗബ്രിയോസിസ്
SHARE

ജനീവ∙ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ചൈനയിലേക്ക് ഒരു ടീമിനെ അയക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസിന്റെ ഉറവിടം അറിയേണ്ടത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു.

‘വൈറസ് എങ്ങനെ ഉത്ഭവിച്ചു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയുമ്പോൾ അതിനെതിരെ ശക്തമായി പോരാടാനാകും. അതിനുള്ള തയ്യാറെടുപ്പിനായി ഞങ്ങൾ അടുത്തയാഴ്ച ചൈനയിലേക്ക് ഒരു ടീമിനെ അയയ്‌ക്കും. വൈറസ് എങ്ങനെ ഉത്ഭവിച്ചുവെന്ന് മനസിലാക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’– അദ്ദേഹം പറഞ്ഞു. അതേസമയം, ടീമിന്റെ ദൗത്യം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

English Summary: Amid search for coronavirus origin, WHO sending team to China next week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA