ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 131 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നു വന്നവർ–65, ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ–46, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ– 10. കൂടാതെ കണ്ണൂരിലുള്ള 9 സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു. തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ.

കോട്ടയം

ജില്ലയിൽ മൂന്നു പേർക്കു കൂടി രോഗബാധ. ഇതോടെ രോഗം ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 109 ആയി. ജില്ലയില്‍ ആറു പേര്‍ക്കുകൂടി കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 110 ആയി. ഇതുവരെ 219 പേര്‍ക്ക് വൈറസ് ബാധിച്ച് ജില്ലയില്‍ രോഗമുക്തി നിരക്ക് 50.22 ആയി.

സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 19ന് എത്തി ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശി(36), ഉഴവൂര്‍ സ്വദേശി(49), ഇതേ ദിവസം മസ്കത്തില്‍നിന്ന് എത്തി കോട്ടയത്തെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശി(38) എന്നിവര്‍ക്കാണു പുതിയതായി രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസത്തില്‍ ആകെ 176 പേരുടെ സാംപിള്‍ പരിശോധന ഫലമാണ് പോസിറ്റീവായത്.

മുംബൈയില്‍നിന്നും എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്‍റെ ആണ്‍കുട്ടി(ആറ്), കുവൈത്തിൽ നിന്നെത്തി ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി(31), കുവൈത്തിൽ നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച മുട്ടുചിറ സ്വദേശിനി(46), മുംബൈയിൽ നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(38) എന്നിവരാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു മടങ്ങിയത്.

രോഗബാധിതരായ കോട്ടയം ജില്ലക്കാരില്‍ 44 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 32 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 28 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

കോഴിക്കോട്

ജില്ലയിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർക്ക് രോഗമുക്തി. രോഗം സ്ഥീരീകരിച്ചവരിൽ 3 പേർ വിദേശത്ത് നിന്നെത്തിയവർ. ഒരാൾക്ക് രോഗബാധ സമ്പർക്കത്തിലൂടെ. കല്ലായി സ്വദേശിനിയായ യുവതിക്കു പ്രസവത്തിനു മുൻപുള്ള സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.

എറണാകുളം

ജില്ലയിൽ 10 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2 പേർക്ക് സമ്പർക്കത്തിലൂടെയാണു വൈറസ് ബാധ. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരന്റെ 2 സഹപ്രവർത്തകർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം

ജില്ലയിൽ 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കസാഖിസ്ഥാനിൽ നിന്ന് 28ന് എത്തിയ അമ്പലമുക്ക് പേരൂർക്കട സ്വദേശി(18)യായ വിദ്യാർഥി, കുവൈത്തിൽ നിന്ന് എത്തിയ ആറ്റിങ്ങൽ സ്വദേശി(27), 22ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ ചിറയൻകീഴ് സ്വദേശിനി(58), ഡൽഹിയിൽ നിന്ന് 23ന് എത്തിയ പേരൂർക്കട സ്വദേശി(31) എന്നിവർക്ക് രോഗം സ്ഥരീകരിച്ചു. രോഗം സ്ഥിരീകരിച്ച 76 വയസുള്ള നെട്ടയം സ്വദേശി മരിച്ചു.

27ന് മുംബൈയിൽ നിന്ന് വിമാനത്തിലെത്തിയ ഇയാൾ മുംബൈയിൽ ബിസിനസ് നടത്തുകയായിരുന്നു. 21 മുതൽ രോഗലക്ഷണമുണ്ടായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ കാണിച്ചിരുന്നു. തിരുവനന്തപുരത്തെത്തിയപ്പോൾ ശ്വാസതടസമുണ്ടായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം കടുത്തതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റവേ മരിച്ചു.

പത്തനംതിട്ട

ജില്ലയിൽ ഇന്ന് ഒരു കോവിഡ് കേസ് മാത്രം. കുവൈത്തിൽ നിന്നെത്തിയ തണ്ണിത്തോട് സ്വദേശിക്കാണ് കോവിഡ്.

English Summary : Covid 19: District wise updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com