ADVERTISEMENT

വിശാഖപട്ടണം ∙ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിൽ ഉണ്ടായ വാതക ചോർച്ചയിൽ രണ്ടു മരണം. നാല് പേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

വാതകം മറ്റു സ്ഥലങ്ങളിലേക്ക് പടർന്നിട്ടില്ലെന്നും സ്ഥിതിഗതികൾ‌ നിയന്ത്രണവിധേയമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. മരിച്ച രണ്ടു പേർ കമ്പനിയിലെ ജോലിക്കാരാണ്.

വിശാഖപട്ടണത്തെ തന്നെ എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കെമിക്കൽ പ്ലാന്റിലുണ്ടായ വാതക ചോർച്ചയിൽ 11 പേർ മരിക്കുകയും 1000ത്തിലേറേ പേർ രോഗികളായി തീരുകയും ചെയ്ത സംഭവത്തിന് രണ്ടു മാസത്തിനു ശേഷമാണ് പുതിയ അപകടം.

English Summary: Two Dead, Four Hospitalised After Gas Leak At Visakhapatnam Pharma Unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com