ADVERTISEMENT

കൊച്ചി ∙ വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ബിജെപി സംസ്ഥാന ട്രഷറർ ബി.രാധാകൃഷ്ണ മേനോൻ സമർപ്പിച്ച ഹർജിയാണ് പതിനായിരം രൂപ ചെലവ് ചുമത്തി കോടതി തള്ളിയത്

പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം നിലനിൽക്കുന്നതല്ലെന്ന സർക്കാരിന്റെ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

‘പാർട്ടിക്ക് കോടതിയും പൊലീസ് സ്റ്റേഷനും ഉണ്ടെന്നും പാർട്ടി അന്വേഷിച്ചാൽ മതിയെന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ കമ്മിഷൻ അന്വേഷിക്കേണ്ടതില്ല’ എന്ന ജോസഫൈന്റ പ്രസ്താവന കമ്മിഷന്റെ പക്ഷപാതിത്വം വെളിപ്പെടുത്തുന്നതാണന്നും പദവിയിൽ നിന്നു നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി .സമാന ആവശ്യം ഉന്നയിച്ച് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് സമർപ്പിച്ച ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.

English Summary: High Court Rejects Petition Against MC Josephine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com