ADVERTISEMENT

തിരുവനന്തപുരം∙ 12 റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഉള്‍പ്പടെ 2002 കോടിയുടെ 52 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്‍കി. തീരദേശ ഹൈവേയുടെ ഭാഗമായുള്ള അഴീക്കോട് – മുനമ്പം പാലത്തിന് 140 കോടിയും കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് 1030 കോടിയും അനുവദിച്ചു.

റീബില്‍ഡ് കേരള പദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താവുന്ന 2000 കോടിയുടെ ഡയസ്പോറ ബോണ്ടുകള്‍ ഇറക്കും. ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും 1100 കോടി കടമെടുക്കാനും തീരുമാനിച്ചു.

ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5374 കോടി രൂപയുൾപ്പെടെ നാളിതുവരെ, വിവിധ വകുപ്പുകൾക്കായി ആകെ 42,405.20 കോടി രൂപയുടെ 730 പദ്ധതികൾക്ക്  കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇതു കൂടാതെ വിവിധ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 13,988.63 കോടി രൂപയും കിഫ്ബിയിലൂടെ നൽകാനായി അംഗീകരിച്ചിട്ടുള്ളതാണ്. കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെത്തുക 56,393.83 കോടി രൂപയാണ്.

ഇന്‍കലിന് നല്‍കിയ കിഫ്ബി പദ്ധതികളെക്കുറിച്ചു പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഡിപിആറിന്റെ ഘട്ടത്തിലിരിക്കുന്ന പദ്ധതികളില്‍ നിന്ന് അവരെ ഒഴിവാക്കും. ഊരാളുങ്കലിന് തന്നെ കരാര്‍ നല്‍കണമെന്ന് പല ഗുണഭോക്താക്കളും ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് കിഫ്ബി ബോര്‍ഡ് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു.

English Summary : KIIFBI sanctioned 52 projects worth Rs 2002

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com