ADVERTISEMENT

മുംബൈ∙ മുംബൈയിലെ താജ് ഹോട്ടലുകൾക്കുനേരെ ബോംബ് ഭീഷണി. മുംബൈയിലെ താജ് കൊളാബ, ബാന്ദ്രയിലുള്ള താജ് ലാൻഡ്സ് എൻഡ് എന്നീ ഹോട്ടലുകൾക്കാണ് ഭീഷണി ഫോൺ കോൾ ചൊവ്വാഴ്ച എത്തിയത്. ഇതേത്തുടർന്ന് മേഖലയിലെ സുരക്ഷ വർധിപ്പിച്ചു.

പാക്കിസ്ഥാനിൽനിന്ന് അർധരാത്രി 12.30നാണ് ഫോൺ കോൾ വന്നതെന്ന് അധികൃതർ കണ്ടെത്തി. ഹോട്ടൽ തകർക്കുമെന്നായിരുന്നു ഭീഷണി. കോൾ എടുത്ത ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തും.

2008 നവംബർ 26ലെ മുംബൈ ഭീകരാക്രമത്തിന്റെ ഇരയായിരുന്നു താജ് ഹോട്ടൽ. ഇന്ത്യ കണ്ട ഏറ്റവും രക്തരൂക്ഷിതമായ ഭീകരാക്രമണത്തിൽ 166 പേരാണ് ആകെ കൊല്ലപ്പെട്ടത്. 300ൽ അധികം പേർക്ക് പരുക്കേറ്റു. പാക്കിസ്ഥാനിൽനിന്നുള്ള 10 ഭീകരരാണ് അന്ന് ആക്രമണം അഴിച്ചുവിട്ടത്.

English Summary: Taj Hotels in Mumbai Receive Bomb Threat Call 'from Pakistan', Security Beefed Up in Area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com