ADVERTISEMENT

2000ത്തിൽ നാസയുടെ ബഹിരാകാശ വാഹനമായ കാസിനി പകർത്തിയ ചിത്രം. ഒറ്റനോട്ടത്തിൽ മലയാളികളുടെ ഇഷ്ടവിഭവമായ ദോശയാണെന്നു തോന്നും. എന്നാൽ അങ്ങനെയല്ല. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴമാണിത്. ഗ്രഹത്തിന്റെ താഴെ നിന്നു പകർത്തിയ ചിത്രമാണിത്.

ഒരു മൈക്രോ ബ്ലോഗിങ് വെബ്സൈറ്റാണ് ചിത്രം പുറത്തുവിട്ടത്. ഇതിനുപിന്നാലെ ലൈക്കുകളും ഷെയറും ചിത്രം നേടി. ബഹിരാകാശത്ത് അഗ്രവും കീഴ്ഭാഗവും തിരിച്ചറിയാൻ സാധിക്കുമോയെന്നും സംശയിക്കുന്നവരുണ്ട്. എന്നിരുന്നാലും ഒട്ടേറെപ്പേരാണ് വ്യാഴത്തിന്റെ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. ദോശയുണ്ടാക്കുന്നതിന്റെ വിഡിയോ അടക്കമാണ് ചിലരുടെ പോസ്റ്റ്.

English Summary: Pic Of Jupiter Goes Viral As Twitterati Feel It Resembles A Sizzling Dosa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com